Oman  oman air/x
Gulf

വിമാനം രണ്ട് മണിക്കൂര്‍ വൈകിയാല്‍ ലഘുഭക്ഷണം, ആറ് മണിക്കൂറായാല്‍ സൗജന്യ ഹോട്ടല്‍ താമസം, ഒമാനില്‍ യാത്രക്കാരുടെ അവകാശങ്ങളറിയാം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മസ്‌കത്ത്: വിമാനയാത്രകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പുതിയ ചട്ടങ്ങള്‍ പുറപ്പെടുവിച്ച് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. വിമാനം വൈകല്‍, റദ്ദാക്കല്‍ തുടങ്ങി വിമാന കമ്പനിയുടെ ഭാഗത്ത് നിന്ന് വരുന്ന വീഴ്ചകളില്‍ യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങള്‍ ഉള്‍പ്പെടെ വ്യക്തമാക്കുന്നതാണ് നിര്‍ദേശങ്ങള്‍.

വിമാനങ്ങള്‍ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോഴും ബോര്‍ഡിങ് തടയുകയോ ചെയ്യുമ്പോള്‍ യാത്രക്കാര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും സൗജന്യ പരിചരണവും ഉറപ്പാക്കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശിച്ചു.

വിമാനം രണ്ട് മണിക്കൂര്‍ വൈകിയാല്‍ ലഘുഭക്ഷണവും പാനീയങ്ങളും നല്‍കണം ഇത് നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. മൂന്ന് മണിക്കൂര്‍ വൈകിയാല്‍ ഭക്ഷണം നല്‍കണം. ആറ് മണിക്കൂറിലധികം വൈകിയാല്‍ സൗജന്യ ഹോട്ടല്‍ താമസവും എയര്‍പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ടും നല്‍കണം, നല്‍കിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കണം. ആറ് മണിക്കൂറിലേറെ വൈകുന്ന വിമാനങ്ങളെ റദ്ദാക്കിയതിന് തുല്യമായാണ് കണക്കാക്കുക.

ഓവര്‍ബുക്കിങ് മൂലം യാത്ര തടഞ്ഞാല്‍ പകരം വിമാനവും, ടിക്കറ്റ് തുകയും ടിക്കറ്റ് മൂല്യത്തിന് തുല്യമായ നഷ്ടപരിഹാരവും നല്‍കണം. പരാതികളില്‍ 15 പ്രവൃത്തിദിവസത്തിനുള്ളില്‍ എയര്‍ലൈനുകള്‍ മറുപടി നല്‍കണം, അല്ലാത്തപക്ഷം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെ സമീപിക്കാം. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ സാമ്പത്തിക നഷ്ടപരിഹാരത്തില്‍ ഇളവുണ്ടെങ്കിലും, യാത്രക്കാര്‍ക്ക് 3 ദിവസം വരെ താമസവും ഭക്ഷണവും നല്‍കാന്‍ എയര്‍ലൈനുകള്‍ ബാധ്യസ്ഥരാണെന്നും സിഎഎ പറയുന്നു.

ഇനി യാത്ര തിരിക്കുന്നതിന് 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയാല്‍ ദൂരമനുസരിച്ച് 108 റിയാല്‍ മുതല്‍ 260 റിയാല്‍ വരെ നഷ്ടപരിഹാരത്തിന് യാത്രക്കാരന് അര്‍ഹതയുണ്ട്. ലഗേജ് വൈകുന്ന ആദ്യ ദിവസത്തിന് 78 റിയാലും, അടിയന്തര ചെലവുകള്‍ക്ക് പരമാവധി 680 ഒമാനി റിയാല്‍ വരെയും അവകാശപ്പെടാം. 21 ദിവസത്തിനകം ലഗേജ് ലഭിച്ചില്ലെങ്കില്‍ അത് നഷ്ടപ്പെട്ടതായി കണക്കാക്കും.

If your flight is cancelled in Oman, New regulations to protect air passenger rights

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

കടുത്ത പനിയും ശരീരവേദനയും; മമിത ബൈജു ആശുപത്രിയില്‍

ക്ഷമകെട്ട് ഒടുവിൽ ലാബുഷെയ്നെ പുറത്താക്കി! ഏകദിന ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ഒരു ചെടിയില്‍നിന്ന് ഒരു കിലോ കുരുമുളക്; അറിയാം കുറ്റിക്കുരുമുളക് കൃഷി