Kuwait Hikes Health Insurance Fee for Expatriates Kuna/x
Gulf

ഇ​ൻ​ഷു​റ​ൻ​സ് ഫീ​സി​ൽ ഇരട്ടി വർധന; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി

സ​ർ​ക്കാ​ർ - സ്വ​കാ​ര്യ മേ​ഖ​ല​കളിൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ദേ​ശ നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ​ക്കും പുതിയ നിയമം ബാധകമാണ്. ഡി​പെ​ൻ​ഡ​ന്റ് വി​സയിൽ താമസിക്കുന്ന ഓ​രോ വ്യക്തിയും പ്ര​തി​വ​ർ​ഷം 100 ദിനാർ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് അ​ട​ക്ക​ണം.

Author : സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: പ്ര​വാ​സി​കളുടെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സി​ൽ വ​ർ​ധ​നവ് വരുത്തി കുവൈത്ത്. റെ​സി​ഡ​ൻ​സി കാർഡ് പുതുക്കാനും പു​തി​യ വി​സ​ക്കുമായി ഇനി മുതൽ 100 ദിനാർ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് ആയി നൽകണം. പുതിയ നിയമം ഡിസംബർ 23 മുതൽ നിലവിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.

50 ദിനാർ ആയിരുന്നു മുൻപ് ഇൻഷുറൻസ് ഫീസ് ആയി ഈടാക്കിയിരുന്നത്. ഇതാണ് ഇരട്ടിയായി വർധിപ്പിച്ചത്. സ​ർ​ക്കാ​ർ- സ്വ​കാ​ര്യ മേ​ഖ​ല​കളിൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ വി​ദേ​ശ നി​ക്ഷേ​പ​ക​ർ എ​ന്നി​വ​ർ​ക്കും പുതിയ നിയമം ബാധകമാണ്. ഡി​പെ​ൻ​ഡ​ന്റ് വി​സയിൽ താമസിക്കുന്ന ഓ​രോ വ്യക്തിയും പ്ര​തി​വ​ർ​ഷം 100 ദിനാർ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് അ​ട​ക്ക​ണം.

ഈ വർഷം ന​വം​ബ​റി​ൽ സർക്കാർ റെ​സി​ഡ​ൻ​സി, വി​സ ഫീ​സ് തുടങ്ങിയവയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആണ് ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികൾക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.

പു​തി​യ ഇ​ഖാ​മ അനുവദിക്കുന്നതിനും, പഴയത് പുതുക്കാനും ഇനി മുതൽ ഇ​ൻ​ഷു​റ​ൻ​സ് ഫീ​സ് അടച്ചാൽ മാത്രമേ സാധിക്കുകയുള്ളു.

Gulf news: Kuwait Hikes Health Insurance Fee for Expatriates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും