പ്രതീകാത്മക ചിത്രം  Pexels
Gulf

പാക്കറ്റ് പൊട്ടിച്ചിട്ട് കാര്യമില്ല, വിദേശത്ത് നിന്ന് ഫോണ്‍ കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബാഗേജ് നിയമം പറയുന്നത്

കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ യാത്രക്കാരന്‍ കൊണ്ടുവന്ന ഐ ഫോണ്‍ തീരുവ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: വിദേശത്ത് നിന്നു പുതിയ ഫോണ്‍ കൊണ്ടുവരുന്നവര്‍ താന്‍ ഉപയോഗിക്കുന്ന ഫോണാണെന്ന് പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചാലും നിയമപ്രകാരം തീരുവ അടയ്ക്കണം. ഇത്തരം തട്ടിപ്പുകള്‍ പതിവായതോടെ കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പുതിയ ഫോണ്‍വാങ്ങി അതിന്റെ പെട്ടിമാറ്റി പോക്കറ്റിലിട്ടു കൊണ്ടുവരുന്നവര്‍ 2026-ലെ ബാഗേജ് നിയമം അനുസരിച്ചില്ലെങ്കില്‍ കുടുങ്ങും. ഉപയോഗിക്കുന്ന ഫോണാണെന്നു പറഞ്ഞ് തട്ടിപ്പിന് ശ്രമിച്ചാല്‍ നിയമപ്രകാരമുള്ള തീരുവ അടയ്‌ക്കേണ്ടിവരുമെന്നാണ് കസ്റ്റംസ് പറയുന്നത്.

കഴിഞ്ഞദിവസം നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ യാത്രക്കാരന്‍ കൊണ്ടുവന്ന ഐ ഫോണ്‍ തീരുവ അടയ്ക്കാത്തതിനെത്തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഐ ഫോണ്‍ 18 പ്രോമാക്‌സ് സ്ഥിരമായി ഉപയോഗിക്കുന്നതല്ലെന്ന് പരിശോധനയില്‍ വ്യക്തമായതും ഫോണില്‍ സിം ഉണ്ടായിരുന്നില്ലെന്നതും കണക്കിലെടുത്തായിരുന്നു നടപടി.

കോഴിക്കോട് സ്വദേശിയായ അജാസ് എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍നിന്ന് കൊച്ചിയില്‍ എത്തിയപ്പോഴാണ് സംഭവം. നിരന്തരം വിദേശയാത്ര നടത്തുന്നത് ശ്രദ്ധിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് ഐ ഫോണുകള്‍ കസ്റ്റംസ് കണ്ടെത്തി. ഇതിലൊന്ന് സ്ഥിരമായി ഉപയോഗിക്കുന്നതായിരുന്നു. രണ്ടാമത്തേത് കവര്‍ എടുത്തുമാറ്റിയ പുതിയ ഫോണായിരുന്നു. ഇതിന് ഡ്യൂട്ടി അടയ്ക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരന്‍ തയ്യാറായില്ല. തുടര്‍ന്ന് സിഐഎസ്എഫ് ഇയാളെ നെടുമ്പാശ്ശേരി പൊലീസിനെ ഏല്പിച്ചു. കേസെടുത്തശേഷം ജാമ്യത്തില്‍വിട്ടു.

2026-ലെ ബാഗേജ് നിയമം പറയുന്നത്

യാത്രക്കാരന് യാത്രയ്ക്കിടയിലോ ദൈനംദിന ജീവിതത്തിലോ ഉപയോഗിക്കാന്‍ ആവശ്യമായ പുതിയതോ ഉപയോഗിച്ചതോ ആയ വസ്തുക്കളാണ് 'വ്യക്തിഗത വസ്തുക്കള്‍' എന്ന് അറിയപ്പെടുന്നത്. ഇത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടണം. ദൈനംദിന ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച വ്യക്തിഗത വസ്തുക്കള്‍ പരിധിയില്ലാതെ തീരുവരഹിതമായി കൊണ്ടുവരാം. പുതിയ പാക്കിങ്ങില്‍ കാണപ്പെടുന്ന സാധനങ്ങളൊഴികെ, കൊണ്ടുവരുന്ന എല്ലാ വസ്തുക്കളും പുതിയതാണോയെന്ന് പരിശോധിക്കേണ്ടതില്ലെന്നും നിര്‍ദേശമുണ്ട്. കൊണ്ടുവരുന്ന പുതിയ വസ്തുക്കള്‍ക്ക് 75,000 രൂപവരെ ഇളവുണ്ട്. അതിനു മുകളില്‍ വരുന്നവയ്ക്ക് വിലയുടെ തീരുവ അടയ്ക്കണം. കൈവശം ഒന്നില്‍ക്കൂടുതല്‍ ഫോണുകള്‍ ഉണ്ടെങ്കില്‍ അവ വ്യക്തിപരമായി ഉപയോഗിക്കുന്നതാണെങ്കിലും 35 ശതമാനം നികുതി നല്‍കണം. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ലാപ് ടോപ്പിനും ഇതേ നിയമമാണ് ബാധകം. എല്‍.ഇ.ഡി. ടി.വി.കള്‍ എത്ര ചെറുതാണെങ്കിലും ഉപയോഗിച്ചതാണെങ്കിലും നികുതി നിര്‍ബന്ധമായും അടയ്ക്കണം

New 2026 baggage rules enforce strict customs checks on mobile phones brought from abroad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായിക്ക് നിര്‍ണായകം; അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

ഇസ്രയേല്‍ പൊതു തെരഞ്ഞെടുപ്പ് നാളെ, നെതന്യാഹുവിന് നിര്‍ണായകം; അഭിപ്രായ സര്‍വേകളില്‍ ഐസന്‍കോട്ടിന് നേരിയ മുന്‍തൂക്കം

ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 1081 കോടി രൂപ അനുവദിച്ച് സർക്കാർ

'ഒരു സെക്കന്‍ഡു കൂടി താമസിച്ചിരുന്നെങ്കില്‍...'; കനത്ത മഴയില്‍ വന്‍അപകടത്തില്‍ നിന്ന് മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പിണറായിക്ക് നിർണായകം, ഇന്നും തീവ്രമഴ മുന്നറിയിപ്പ്, ബ്രസീലിൽ ലുല തന്നെ ; ഇന്നത്തെ 5 പ്രധാന വാർത്തകൾ