യുഎഇ 
Gulf

75 ശതമാനം മാര്‍ക്ക് നേടിയാലും ജയിക്കില്ല, യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി എളുപ്പം കിട്ടില്ല, നിയമങ്ങളിൽ വൻ മാറ്റം

പുതിയ വ്യവസ്ഥ അനുസരിച്ച് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ലൈസന്‍സ് ലഭിക്കുന്നതിനായി കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് നേടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും കടുപ്പമേറും. 2027 ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമപ്രകാരം, പ്രാക്ടിക്കല്‍ ഡ്രൈവിങ് പരീക്ഷയില്‍ 75 ശതമാനത്തിലധികം മാര്‍ക്ക് നേടിയാലും ഒരു ഗുരുതരമായ തെറ്റ് വരുത്തിയാല്‍ പരീക്ഷാര്‍ത്ഥി തോല്‍ക്കാന്‍ സാധ്യതയുണ്ട്.

പുതിയ വ്യവസ്ഥ അനുസരിച്ച് തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളില്‍ ലൈസന്‍സ് ലഭിക്കുന്നതിനായി കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. എന്നാല്‍, ഈ മാര്‍ക്ക് നേടിയതുകൊണ്ട് മാത്രം ടെസ്റ്റില്‍ വിജയിക്കാനാകില്ല. ഡ്രൈവിംഗിനിടെ അപകടകരമായ തെറ്റുകള്‍ വരുത്തിയാല്‍ എത്ര മാര്‍ക്ക് ലഭിച്ചാലും അപേക്ഷകര്‍ പരാജയപ്പെടുമെന്ന് പുതിയ നിയമം വ്യക്തമാക്കുന്നു. ചെറിയ തെറ്റുകള്‍ക്ക് മാര്‍ക്ക് കുറയ്ക്കുന്ന രീതി തുടരുമെങ്കിലും സുരക്ഷയെ ബാധിക്കുന്ന വലിയ തെറ്റുകള്‍ക്ക് ഉടനടി പരാജയം നേരിടേണ്ടി വരും.

വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുക, ബാരിയറിലോ നടപ്പാതയിലോ ഇടിക്കുക, ട്രാഫിക് സിഗ്‌നലുകളും അടയാളങ്ങളും അവഗണിക്കുക, അപകടകരമായ രീതിയില്‍ ഗിയര്‍ മാറ്റുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അപകടം ഒഴിവാക്കാന്‍ എക്‌സാമിനര്‍ക്ക് ശാരീരികമായോ വാക്കാലോ ഇടപെടേണ്ടി വന്നാലും അപേക്ഷകന്‍ പരാജയപ്പെടും. ഗുരുതരമായ പിഴവുകള്‍ക്ക് നേരിട്ട് പരാജയപ്പെടുത്തുകയും ചെറിയ പിഴവുകള്‍ക്ക് മാര്‍ക്ക് കുറക്കുകയുമാണ് ചെയ്യുകയെന്ന് ജുഡീഷ്യല്‍ കൗണ്‍സിലര്‍ ഹിശാം അല്‍ റാഫി വിശദീകരിച്ചു.

ഇനി പ്രാക്ടിക്കല്‍ ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ക്ക് ലൈസന്‍സിങ് അതോറിറ്റി പുതിയ തീയതി നല്‍കും. വീണ്ടും ടെസ്റ്റിന് ഹാജരാകുന്നതിന് മുമ്പ് കൂടുതല്‍ ക്ലാസുകള്‍ എടുക്കണമെന്നോ നിശ്ചിത സമയം കാത്തിരിക്കണമെന്നോ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നില്ല. വീണ്ടും ഫീസ് നല്‍കണമോ എന്ന കാര്യവും ലൈസന്‍സിംഗ് അതോറിറ്റികളുടെ തീരുമാനങ്ങള്‍ക്ക് വിധേയമായിരിക്കും. 2027 ജനുവരി ഒന്നിന് മുമ്പ് ഡ്രൈവിംഗ് പഠനം ആരംഭിച്ചവര്‍ക്കും ടെസ്റ്റ് ബുക്ക് ചെയ്തവര്‍ക്കും പുതിയ നിയമം ബാധകമായിരിക്കും.

Even scoring 75% marks won't be enough to pass; obtaining a driving license in the UAE will no longer be easy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സരളമല്ല, ഇത് കരാളം, മുഖ്യമന്ത്രി വേണ്ടത്ര പഠിച്ചിട്ടില്ല'; സരള്‍ ബില്ലിനെതിരെ ജി സുധാകരന്‍; പിന്തുണച്ച് പ്രതിപക്ഷം

മലിംഗയും പുറത്ത്; വീണ്ടും അഴിച്ചുപണിത് മുംബൈ ഇന്ത്യന്‍സ്!

ജനനത്തീയതി ആണോ നിങ്ങളുടെ പാസ്‌വേഡ് ? ഈ തെറ്റുകൾ ഒഴിവാക്കുക

'ഞാന്‍ രഹസ്യമായി കല്യാണം കഴിക്കുകയാണെന്ന് അവര്‍ കരുതി, എല്ലാം ഒളിപ്പിക്കേണ്ടി വന്നു'; തുറന്നു പറഞ്ഞ് സായ് പല്ലവി

'അവളെ കാണണമെങ്കിൽ ദീപാവലിയോ പൊങ്കലോ വരണം; ഖുശ്ബു എന്ന പേരിന്റെ അർഥം അറിയാമോ ?' ഉറ്റസുഹൃത്തിനെക്കുറിച്ച് നടി