യുഎഇ 
Gulf

വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ ഇനി ഈസിയായി എത്താം; ചെയ്യേണ്ടത് ഇത്രമാത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് യുഎഇയില്‍ ഇനി ഈസിയായി എത്താം. ചില രാജ്യങ്ങളിലെ റെസിഡന്‍സി പെര്‍മിറ്റുള്ള ഇന്ത്യക്കാര്‍ക്കാണ് യുഎഇയില്‍ ഓണ്‍ അറൈവല്‍ വിസയ്ക്ക് അര്‍ഹതയുള്ളത്. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ ദുെൈബ) പുറപ്പെടുവിച്ച വിശദീകരണമനുസരിച്ച് ചില രാജ്യങ്ങളില്‍ സാധുവായ റെസിഡന്‍സ് പെര്‍മിറ്റുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ-ഓണ്‍-അറൈവല്‍ സൗകര്യം ലഭ്യമാണ്. യോഗ്യരായ യാത്രക്കാര്‍ക്ക് 14 ദിവസത്തെ വിസയോ 60 ദിവസത്തെ വിസയോ ഓണ്‍ അറൈവല്‍ തെരഞ്ഞെടുക്കാം.

14 ദിവസത്തെ വിസ വീണ്ടും 14 ദിവസത്തേക്ക് കൂടി നീട്ടാം. 60 ദിവസത്തെ വിസ നീട്ടി നല്‍കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ഫിലിപ്പീന്‍സ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നിശ്ചിത യോഗ്യതകള്‍ ഉണ്ടെങ്കില്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.

അപേക്ഷകര്‍ വെള്ള പശ്ചാത്തലത്തിലുള്ള നിലവിലെ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ, കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധാരണ പാസ്പോര്‍ട്ട്, അംഗീകൃത രാജ്യങ്ങള്‍ നല്‍കിയിട്ടുള്ള സാധുവായ റെസിഡന്‍സ് പെര്‍മിറ്റ് എന്നിവ സമര്‍പ്പിക്കണം. യു.എസ്, യുകെ, ഇ.യു രാജ്യങ്ങള്‍, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ജപ്പാന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലൊന്നില്‍ നിന്നുള്ള റെസിഡന്‍സ് പെര്‍മിറ്റാണ് ഇതിനായി പരിഗണിക്കുന്നത്. യാത്രക്കാരുടെ പ്രവേശന നടപടികള്‍ എളുപ്പമാക്കുന്നതിനാണ് ജിഡിആര്‍എഫ്എയുടെ ഔദ്യോഗിക സ്മാര്‍ട്ട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും 24 മണിക്കൂറും സേവനം ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിച്ച് 48 മണിക്കൂറിനുള്ളില്‍ വിസ നടപടികള്‍ പൂര്‍ത്തിയാകും.

Not every Indian qualifies for a UAE visa on arrival Here's who does

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'; രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു, കസ്റ്റഡിയില്‍ മൂന്ന് മണിക്കൂര്‍- വിഡിയോ

കേന്ദ്ര സര്‍ക്കാരിന്റേത് ഭീതിയുടെ രാഷ്ട്രീയം, രാഹുല്‍ ഉയര്‍ത്തുന്ന ശബ്ദം ജനങ്ങളുടെ വികാരം: മുഖ്യമന്ത്രി

നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാനത്താകെ കോണ്‍ഗ്രസ് പ്രതിഷേധം; കണ്ണൂരിലും ആലപ്പുഴയിലും ട്രെയിന്‍ തടഞ്ഞു

ഓണസമ്മാനം; ബംഗളൂരു - എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ

ഉൾവനത്തിൽ അതിക്രമിച്ചു കയറി റീല്‍സ് ചിത്രീകരണം; പിന്നാലെ സഞ്ചാരികളുടെ ഒഴുക്ക്, വ്‌ലോഗര്‍ക്കെതിരെ കേസ്