Oman sees a decline in expatriate workers from South Asian countries @ThalesMEA
Gulf

പ്രവാസികൾക്ക് ഒമാൻ മതിയായോ?; ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർ കുറയുന്നു

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല്‍ നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

Author : സമകാലിക മലയാളം ഡെസ്ക്

മസ്കത്ത്: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഒമാനിൽ കുറയുന്നതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രം (എന്‍സിഎസ്ഐ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞു വരുന്നതായി പറയുന്നത്. അതെ സമയം ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ബംഗ്ലാദേശ്,പാകിസ്ഥാൻ,ശ്രീലങ്ക,ഇന്ത്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഒമാനിൽ ഏറ്റവും കൂടുതലുള്ളത്. പുതിയ റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു 2.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ല്‍ ബംഗ്ലാദേശ് പ്രവാസികളുടെ എണ്ണം 637,152 ആയിരുന്നു. ഈ വര്‍ഷം ജൂണില്‍ ഇത് 621,048 ആയി കുറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഒമാൻ വിസാ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രവാസികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല്‍ നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കന്‍ തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 24,156 ആയിരുന്നു. ഈ വര്‍ഷം അത് 22,440 ആയി കുറഞ്ഞു. പാകിസ്ഥാൻ സ്വദേശികളുടെ എണ്ണം 3,17,296ല്‍ നിന്ന് 3,12,105 ആയി കുറഞ്ഞതായും കണക്കുകൾ പറയുന്നു.

Oman sees a decline in expatriate workers from South Asian countries

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT