Parkin Dubai launches cashback parking scheme for shoppers under ‘Slots for Shops’ Parkin
Gulf

പാർക്ക് ചെയ്ത് സാധാനം വാങ്ങൂ, പാർക്കിങ് ഫീസ് ക്യാഷ്ബാക്കായി നേടൂ; 'സ്പോട്ട്സ് ഫോർ ഷോപ്സ്' പദ്ധതിയുമായി പാർക്കിൻ ദുബൈ

ഈ സംരംഭം മെയ് ആദ്യവാരം പരീക്ഷാണടിസ്ഥാനത്തിൽ നടത്തും. ആദ്യഘട്ടമായി 15 സ്ഥാപനങ്ങളെ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ചെറുകിട ബിസിനസുകളെ സഹായിക്കുന്നതിന് പുതിയ പദ്ധതിയുമായി ദുബൈയിലെ പണമടച്ചുള്ള പൊതു പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ. സ്പോട്ട്സ് ഫോർ ഷോപ്സ് എന്ന പദ്ധതിയിലൂടെ വാഹനത്തിലെത്തുന്നവർക്ക് പാർക്കിങ്ങിന് നൽകുന്ന ഫീസ് തിരികെ ലഭിക്കുന്ന പദ്ധതിയാണ് പാർക്കിൻ വിഭാവനം ചെയ്തിട്ടുള്ളത്.

ഈ പുതിയ പദ്ധതിയുടെ അടിസ്ഥാനം അറിയപ്പെടാത്ത, എന്നാൽ മികച്ചതും വ്യത്യസ്തവുമായ ചെറുകിട സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുക എന്നതാണ്. ഈ പദ്ധതിയിലേക്ക് ചേർന്നിട്ടുള്ള സ്ഥാപനങ്ങളുമായി ചേർന്നാണ് ഈ സംരഭം നടപ്പാക്കുക.

ഈ സംരഭത്തിൽ ചേർന്നിട്ടുള്ള കടകൾക്ക് സമീപമുള്ള പാർക്കിൻ പാർക്കിങ്ങിന് നൽകുന്ന സ്ഥലത്ത് വാഹനം പാർക്ക് ചെയ്യണം. അവിടെ പാർക്കിങ് ഫീസ് നൽകണം. അതിന് ശേഷം നിർദ്ദിഷ്ട കടയിൽ നിന്ന് സാധനം വാങ്ങുമ്പോൾ, വിൽപ്പനക്കാർ, വാങ്ങുന്ന ആളി​ന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് പാർക്കിൻ വിവരങ്ങൾ സ്ഥിരീകരിക്കും. സ്ഥിരീകരണം പൂർത്തിയാകുമ്പോൾ പാർക്കിങ് ഫീസിന് അടച്ച തുക തിരികെ ഉപഭോക്താവി​ന്റെ പാർക്കിൻ വാലറ്റിലേക്ക് വരും.

ഈ സംരംഭം മെയ് ആദ്യവാരം പരീക്ഷാണടിസ്ഥാനത്തിൽ നടത്തും. ആദ്യഘട്ടമായി 15 സ്ഥാപനങ്ങളെ ആണ് ഇതിൽ ഉൾപ്പെടുത്തുന്നത്.

കമ്പനിയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, പങ്കെടുക്കുന്ന ചില കമ്പനികളിൽ സൈക്കിൾ 2 സൈക്കിൾ, ബെയ്‌റൂട്ട് ബ്ലെൻഡ്‌സ്, അൽ ഇംബ്രാത്തൂർ, സാൻ ദിയാഗോ കീ കട്ടിങ്, രവി റെസ്റ്റോറന്റ്, സോം വെജിറ്റേറിയൻ, ദമ്യതി പ്ലസ്, ദ് ലോൺഡ്രി ഹബ്, നായിഫ് ബേക്കർ എന്നിവ ഉൾപ്പെടുന്നതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പാർക്കിൻ നടപ്പാക്കുന്ന ഈ പദ്ധതിയിൽ പങ്കാളികളാകുന്ന സ്ഥാപനങ്ങളായിരിക്കും ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ നൽകേണ്ടത്. പാർക്കിങ് ചെലവ് കുറയ്ക്കാനും പ്രാദേശിക തലത്തിലുള്ള ചെറുകിടകച്ചവടം വർധിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരത്തിന്റെ സാമ്പത്തിക വളർച്ചയിൽ ചെറുകിട ബിസിനസുകൾക്ക് വലിയ പങ്കുണ്ടെന്നും പുതിയ നീക്കം പ്രാദേശിക വ്യാപാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും പാർക്കിൻ ചീഫ് ഓപറേറ്റിങ് ഓഫിസർ ഒസാമ അൽസാഫി അഭിപ്രായപ്പെട്ടു.

Gulf News: Parkin Dubai introduces ‘Slots for Shops’ scheme where shoppers can get parking fee as cashback. Learn how the new initiative works and who can benefit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഥുരയില്‍ ബോട്ടപകടം, പത്ത് മരണം; കാണാതായവര്‍ക്കായി തെരച്ചില്‍

കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റു; കോട്ടയത്ത് കോളജ് വിദ്യാര്‍ഥി മരിച്ചു

ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍, മരണ സംഖ്യ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ

സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗം പുതിയ രോഗങ്ങള്‍ക്ക് കാരണമാകുന്നു; അച്ചടക്കം അത്യാവശ്യമെന്ന് യോഗി ആദിത്യനാഥ്

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടി; സിപിഒയ്ക്ക് സസ്പെന്‍ഷന്‍

SCROLL FOR NEXT