Relative of Madinah Accident Survivor Deported on Arrival  Special arrangement
Gulf

മദീന വാഹനാപകടം: രക്ഷപ്പെട്ടയാളുടെ ബന്ധുവിനെ എയർപോർട്ടിൽ നിന്ന് മടക്കി അയച്ചു

മുൻപ് ഇയാളുടെ പേരിൽ ഒരു തൊഴിൽ കേസ് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ കാരണമാണ് ഇബ്രാഹിമിനെ തിരിച്ചയച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

റിയാദ്: മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബിനെ സഹായിക്കാനായി എത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ചികിത്സയിൽ തുടരുന്ന ശുഹൈബിന്റെ പിതാവിന്റെ സഹോദര പുത്രനായ ശൈഖ് ഇബ്രാഹിം അഹമ്മദിനെയാണ് അധികൃതർ തിരിച്ചയച്ചത്.  

മുൻപ് ഇയാളുടെ പേരിൽ ഒരു തൊഴിൽ കേസ് ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ കാരണമാണ് ഇബ്രാഹിമിനെ തിരിച്ചയച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

അബ്ദുൽ ശുഹൈബിനെ സന്ദർശിക്കാനായി മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാൾ ഇറങ്ങിയത്. സുരക്ഷാ പരിശോധനയി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കിടയാണ് എമിഗ്രേഷൻ വിഭാഗം ഇയാളെ തടഞ്ഞുവെച്ചത്.

9 വർഷം മുമ്പ് ശൈഖ് ഇബ്രാഹിം ജോലി ചെയ്തിരുന്ന സമയത്ത്  തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ  വിധിയിൽ ഇയാൾക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിഷേധിച്ചത് എന്നും അടുത്ത വിമാനത്തിൽ ഇയാളെ ഹൈദരാബാദിലേക്ക്  തിരിച്ചയച്ചു എന്നും അധികൃതർ വ്യക്തമാക്കി.

അടുത്തിടെ മക്കയില്‍ നിന്നും മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 45 പേരാണ് മരിച്ചത്. ഹൈദരാബാദ് സ്വദേശികളാണ് മരിച്ചവരിൽ ഭൂരിഭാഗവും. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട മുഹമ്മദ് അബ്ദുൽ ശുഹൈബി സൗദിയിലെ ആശുപത്രയിൽ ചികിത്സയിൽ തുടരുകയാണ്.

Gulf news: Relative of Madinah Accident Survivor Deported on Arrival.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

SCROLL FOR NEXT