dubai 
Gulf

ഷാര്‍ജയില്‍ നിന്ന് ദുബൈയിലേക്ക് എളുപ്പം എത്താം; എമിറേറ്റ്‌സ് റോഡിലെ പുതിയ ഭാഗം തുറക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ഷാര്‍ജയില്‍ നിന്ന് ദുബൈയിലെ വാദി അല്‍ അമര്‍ദി ഭാഗത്തേക്ക് ഇനി എളുപ്പത്തില്‍ യാത്ര ചെയ്യാം. എമിറേറ്റ്‌സ് റോഡിലെ റോഡ് വികസന പദ്ധതിയുടെ പുതിയ ഭാഗം ഈ മാസം 30-ന് തുറന്നുകൊടുക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ച പുതിയ രണ്ട് ലെയ്‌നുകളാണ് ഗതാഗതത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.

വടക്കന്‍ എമിറേറ്റുകളില്‍ നിന്നും ഷാര്‍ജയില്‍ നിന്നും ദുബൈയിലേക്ക് പ്രതിദിനം യാത്ര ചെയ്യുന്ന ആയിരക്കണക്കിന് യാത്രികര്‍ക്ക് വലിയ നേട്ടമാണ് പദ്ധതി.

പാതയിലെ ലെയ്‌നുകളുടെ എണ്ണം ആറില്‍ നിന്ന് എട്ടായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ മണിക്കൂറില്‍ 12,000 വാഹനങ്ങള്‍ കടന്നുപോയിരുന്ന സ്ഥാനത്ത് 16,000 വാഹനങ്ങള്‍ക്ക് ഒരേസമയം സുഗമമായി സഞ്ചരിക്കാന്‍ സാധിക്കും. റോഡിന്റെ ശേഷിയില്‍ 33 ശതമാനത്തിന്റെ വര്‍ധനവാണ് ഇതിലൂടെ ഉണ്ടാകുന്നത്. കൂടാതെ, തിരക്കേറിയ സമയങ്ങളില്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെട്ടിരുന്ന സമയനഷ്ടത്തില്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നും ആര്‍ടിഎ വ്യക്തമാക്കുന്നു.

ദുബൈയിയെയും മറ്റ് വടക്കന്‍ എമിറേറ്റുകളെയും തന്ത്രപ്രധാനമായി ബന്ധിപ്പിക്കുന്ന പാതയായ എമിറേറ്റ്‌സ് റോഡിലൂടെ ഇരുദിശകളിലേക്കുമായി പ്രതിദിനം 2,40,000-ത്തിലേറെ വാഹനങ്ങളാണ് കടന്നുപോകുന്നത്. പ്രധാനപ്പെട്ട വ്യവസായ-വാണിജ്യ മേഖലകളെയും വലിയ പാര്‍പ്പിട കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഈ പാതയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ വലിയ പദ്ധതികള്‍ ആര്‍ടിഎ നടപ്പാക്കുന്നത്.

RTA to open two new lanes on Emirates Road over 5 km on 30th August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത; നേപ്പാളില്‍ മരണം 400 കടന്നു; 1500 പേരെ കാണാതായി; മുന്നറിയിപ്പ്

ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാംപ്യനായി ആര്‍ പ്രഗ്‌നാനന്ദ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

സോണിയയുടെ ആത്മകഥ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ പിന്‍മാറി; നേപ്പാളില്‍ മരണസംഖ്യ 400 കടന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

16 കോടി മുടക്കി, ഒടുവിൽ കാടുകയറി നശിക്കുന്നു; രാമക്കൽമേട് അക്ഷയ സൗരോർജ വൈദ്യുതി കേന്ദ്രം നോക്കുകുത്തി

ശബരിമലയില്‍ ഭക്തര്‍ക്കുള്ള ഓണസദ്യ മുടങ്ങി; വിളമ്പിയത് പുലാവ്; മുടങ്ങിയത് 70 വര്‍ഷമായി തുടരുന്ന ഓണസദ്യ