Rupee depreciates, remittances from Indian expatriates in UAE increase by up to 20 percent  File
Gulf

രൂപയുടെ മൂല്യം ഇടിഞ്ഞു, യുഎഇയിലെ ഇന്ത്യൻ പ്രവാസികളുടെ പണമയക്കലിൽ 20 ശതമാനം വരെ വർദ്ധനവ്

ദിർഹമിനെതിരെ രൂപയുടെ മൂല്യം 24.50 ആയത് പണമയയ്ക്കലിൽ വർദ്ധനവിന് കാരണമായി.

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ 90 കവിഞ്ഞതും ദിർഹമിനെതിരെ 24.50 കടന്നതും ഇന്ത്യൻ പ്രവാസികൾക്ക് അനുകൂലമായി. ഇതേ തുടർന്ന് യു എ ഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ കാണിക്കുന്നു.

കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ "ഘടനാപരമായി പ്രാധാന്യമുള്ളത്" എന്ന് വിശേഷിപ്പിക്കുന്ന നിലവാരം - വർഷങ്ങളായി പ്രവാസി ഇന്ത്യക്കാർക്ക് ഏറ്റവും അനുകൂലമായ പണമടയ്ക്കൽ സാധ്യത തുറന്നു നൽകി.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് ശതമാനം മൂല്യം ഇടിഞ്ഞ രൂപ, ഇപ്പോൾ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന അവസ്ഥയിലാണെന്ന് ഈ മേഖലയിലെ വിശകലന വിദഗ്ധർ പറയുന്നു. ഗൾഫിലെ ദശലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്ക് പണമയക്കൽ നേട്ടങ്ങൾ വർദ്ധിപ്പിക്കുന്ന അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

പ്രവാസികൾക്ക്, പ്രത്യേകിച്ച് യുഎഇയിൽ, കറൻസിയുടെ മൂല്യത്തിലുണ്ടായ ഇടിവ് പണമയയ്ക്കലിൽ അപ്രതീക്ഷിത നേട്ടമായി മാറി. ദിർഹമിന് 24.50 രൂപയ്ക്ക് മുകളിലായി രൂപയുടെ മൂല്യം ഇടിയുന്നതും - 25 രൂപയിലേക്ക് തുടർച്ചയായി ചാഞ്ചാടുന്നതും - പണമയയ്ക്കലിൽ കുതിച്ചുചാട്ടത്തിന് കാരണമായി.

ദുബൈ, അബുദാബി എന്നിവിടങ്ങളിലെ എക്സ്ചേഞ്ച് ഹൗസുകൾ ഈ ആഴ്ച പണമയയ്ക്കൽ പ്രവർത്തനങ്ങളിൽ 15-20 ശതമാനം വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നിരവധി പേർ നിരക്കുകൾ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുണ്ട്.

പ്രവാസി ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം, രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കുള്ള താഴ്ച അപ്രതീക്ഷിത നേട്ടമാണ് നൽകിയിരിക്കുന്നത്. 2026 വരെ ഇത് ആകർഷകമായി തുടരുമെന്ന് ഒരു മണി എക്സ്ചേഞ്ച് സ്ഥാപനത്തിലെ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Gulf News: For NRIs, in the UAE, the currency’s slide has translated into a remittance windfall. Dubai and Abu Dhabi report a 15–20 per cent jump in volumes this week

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

18 ദിവസം, ശബരിമലയില്‍ ദര്‍ശനം നടത്തിയത് 15 ലക്ഷം ഭക്തര്‍

റീജിയണൽ കാൻസർ സെന്ററിൽ മൂന്ന് അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോ​ഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

'സൗന്ദര്യത്തില്‍ അസൂയ'; ആറുവയസ്സുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന് യുവതി; മകനെ ഉള്‍പ്പെടെ കൊന്നത് 4 പേരെ

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കടന്നു പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവ്

SCROLL FOR NEXT