ഇത്തിഹാദ് റെയില്‍ 
Gulf

ഇത്തിഹാദ് റെയില്‍ സ്റ്റേഷനില്‍ എളുപ്പത്തില്‍ എത്താം; ഷാര്‍ജയില്‍ പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ചു

ഏകദേശം 43 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: അല്‍ ദൈദിലെ ഇത്തിഹാദ് റെയില്‍ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മൂന്ന് പുതിയ ബസ് റൂട്ടുകള്‍ പ്രഖ്യാപിച്ച് ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്ക് റെയില്‍ സ്റ്റേഷനിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാണ് ഈ പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഇആര്‍1 (അല്‍ മദം), ഇആര്‍2 (അല്‍ സജ), ഇആര്‍3 (ഷാര്‍ജ) എന്നിങ്ങനെ മൂന്ന് റൂട്ടുകളിലാണ് സര്‍വീസ്. ഇവയെല്ലാം അല്‍ ദൈദിലെ എത്തിഹാദ് റെയില്‍ സ്റ്റേഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അല്‍ സജ ബസ് സ്റ്റേഷനെയും അല്‍ ദൈദിലെ എത്തിഹാദ് റെയില്‍ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന 'ഇആള്‍2' റൂട്ടിന്റെ സമയക്രമവും അതോറിറ്റി പുറത്തുവിട്ടു. ഏകദേശം 43 മിനിറ്റാണ് ഈ യാത്രയ്ക്ക് വേണ്ടിവരുന്ന സമയം.

അല്‍ ദൈദ് സ്റ്റേഷനില്‍ നിന്ന് അല്‍ സജയിലേക്ക് ദിവസവും 12 സര്‍വീസുകള്‍ ഉണ്ടായിരിക്കും. രാവിലെ 6:40-ന് ആരംഭിച്ച് രാത്രി 8:55 വരെയാണ് സര്‍വീസുകള്‍ ലഭ്യമാകുക. ഷാര്‍ജയിലെ പൊതു ബസ് ശൃംഖലയും ഇത്തിഹാദ് റെയിലും ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പുതിയ റൂട്ടുകള്‍.

Sharjah launches three new bus routes connecting key areas to Etihad Rail station

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം; അച്ഛനു നീതി കിട്ടും വരെ പോരാടും'

ഭിന്നശേഷിക്കാരിയായ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി

ചേരാനെല്ലൂര്‍ വാഹനാപകടം: ജഡ്ജിയെ പ്രതി ചേർത്തു; ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഹൈക്കോടതി

കാരശ്ശേരി സർവീസ് സഹകരണ ബാങ്കിൽ 32 മണിക്കൂർ നീണ്ട ഹാക്കിങ്: തിരുകിക്കയറ്റിയത് 829 വ്യാജ എ-ക്ലാസ് അംഗങ്ങളെ

കോടതി മുൻകൂർ ജാമ്യം റദ്ദാക്കി: ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോക്സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നു