UAE Court Orders Airline to Pay Dh10,000 for Faulty Seat  @thecableng
Gulf

സീറ്റ് തകരാറിലായി,യുവതിക്ക് പരിക്ക്; വിമാന കമ്പനിക്ക് 10,000 ദിർഹം പിഴ

തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പകരമായി 50,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആശുപത്രി രേഖകൾ അടക്കം കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്‌തു.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: വിമാനത്തിലെ തകരാറിലായ സീറ്റിൽ യാത്ര ചെയ്യുന്നതിനിടെ പരിക്കേറ്റ യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കോടതി. വിമാനകമ്പനി 10,000 ദിർഹം (രണ്ടര ലക്ഷം രൂപ) നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി വിധി.

യുവതിക്ക് ഉണ്ടായ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് പരിഗണിച്ചാണ് പിഴശിക്ഷ വിധിച്ചതെന്ന് അബുദാബി ഫാമിലി കോടതി വ്യക്തമാക്കി.

ഇളകിയ നിലയിലായിരുന്നു സീറ്റ് ഉണ്ടായിരുന്നത്. യാത്രക്കാരി ആയ യുവതി അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റി നൽകാൻ വിമാനത്തിലെ ജീവനക്കാർ തയ്യറായില്ല. യാത്രക്കിടെ സീറ്റിന്റെ ഭാഗത്ത് തട്ടി ദേഹത്ത് മുറിവ് ഉണ്ടാവുകയും ചെയ്തു.

ലക്ഷ്യ സ്ഥാനത്ത് എത്തിയ യുവതി ഉടൻ ഒരു ക്ലിനിക്കിൽ പ്രവേശിച്ചു. അവിടെ നിന്ന് പ്രാഥമിക ചികിത്സ തേടി. പിന്നീട് യു എ ഇയിൽ മടങ്ങിയെത്തിയ യുവതി കൂടുതൽ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്തു.

തനിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പകരമായി 50,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ആശുപത്രി രേഖകൾ അടക്കം കോടതിയിൽ തെളിവായി സമർപ്പിക്കുകയും ചെയ്‌തു.

കേസിൽ വിശദമായി വാദം കേട്ട കോടതി എയർലൈൻ ക​മ്പ​നി​യുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി. തുടർന്ന് പ​രാ​തി​ക്കാ​രി​ക്ക് 10,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വിധിച്ചു. എന്നാൽ എ​യ​ര്‍ലൈ​ന്‍ ക​മ്പ​നിയുടെ പേരോ,മറ്റ് വിവരങ്ങളോ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

Gulf news: UAE Court Directs Airline to Compensate Passenger Dh10,000 for Faulty Seat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT