ദുബൈ: മെഡിക്കൽ കോളജുകളിലെ അക്കാദമിക് രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആരോഗ്യ മേഖലയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന പുതിയ നടപടികൾ യുഎഇ പ്രഖ്യാപിച്ചു,
യുഎഇ ആരോഗ്യമേഖലയിൽ ലൈസൻസിങ് ചട്ടങ്ങളിൽ ഇളവുകൾ, മെഡിക്കൽ ഫാക്കൽറ്റിക്ക് പ്രാക്ടീസ് ചെയ്യാം നഴ്സിങ് ജോലിക്ക് നിർബന്ധിത പ്രവൃത്തി പരിചയം ഒഴിവാക്കി
യു എഇ ആരോഗ്യമന്ത്രാലയം. ലൈസൻസിങ് സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിൽ വിപണി ആവശ്യങ്ങളുമായി അതിനെ മികച്ച രീതിയിൽ യോജിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. എന്നാൽ എല്ലാ നഴ്സിങ് ജോലികൾക്കും ഇത് ബാധകമല്ല.
ലൈസൻസിങ് ഇളവ് ലഭിക്കുക റജിസ്റ്റേഡ് നഴ്‌സുമാർ, അസിസ്റ്റന്റ് നഴ്‌സുമാർ, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യന്മാർ, റെസ്പിറേറ്ററി കെയർ ടെക്നീഷ്യൻമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ എന്നി മേഖലകളിലുള്ളവർക്കാണ്. യുഎഇയിൽ നിന്ന് പഠിച്ചിറങ്ങിയവർക്കും വിദേശത്തുനിന്ന് ബിരുദം നേടിയവർക്കും ഇത് നേട്ടമാകും.
ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP), ഉന്നത വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മന്ത്രാലയം (MoHESR), മാനവ വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) എന്നിവയുമായി ഏകോപിപ്പിച്ച്, മെഡിക്കൽ സർവകലാശാലകളിലെയും കോളജുകളിലെയും ഫാക്കൽറ്റി അംഗങ്ങൾക്ക് - ഫിസിഷ്യൻമാരും മറ്റ് ആരോഗ്യ വിദഗ്ധരും ഉൾപ്പെടെ - ഇനി മുതൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുമെന്ന് വ്യക്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates