ദുബൈ 
Gulf

ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം; മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: പരിധിയില്ലാതെ ദുബൈയ് സന്ദര്‍ശിക്കാനുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ അവതരിപ്പിച്ച് യുഎഇ. 4000 ഡോളറിന്റെ(ഏകദേശം 3.7 ലക്ഷം രൂപ) ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ ഈ വിസ ലഭിക്കും. 5 വര്‍ഷമാണു കാലാവധി. എന്നാല്‍, ഒരു വര്‍ഷം പരമാവധി 180 ദിവസത്തില്‍ കൂടുതല്‍ താമസിക്കാന്‍ പറ്റില്ല.

ഒരു തവണ പരമാവധി 90 ദിവസം വരെ തങ്ങാം. പരമാവധി താമസിക്കാവുന്ന ദിവസങ്ങള്‍ക്ക് പരിധിയുണ്ടെങ്കിലും ദുബൈയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്രചെയ്യാം.

വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 6 മാസത്തെ കാലാവധിയെങ്കിലുമുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. കഴിഞ്ഞ ആറ് മാസത്തിനിടെ 4000 ഡോളറിനു തുല്യമായ തുക ബാങ്ക് അക്കൗണ്ടില്‍ വേണം. ആരോഗ്യ ഇന്‍ഷുറന്‍സ്, യുഎഇയില്‍ നിന്നുള്ള മടക്ക ടിക്കറ്റ്, താമസിക്കുന്ന സ്ഥലത്തിന്റെ തെളിവ് എന്നിവയും ആവശ്യമാണ്.

ദുബൈ ജിഡിആര്‍എഫ്എയുടെ ഡിജിറ്റല്‍ സേവന സംവിധാനത്തിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ട 48 മണിക്കൂറിനുള്ളില്‍ വിസ ലഭിക്കും. പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് ഓരോ യാതയ്ക്കും പുതിയ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കാം എന്നതാണ് അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുടെ പ്രധാന നേട്ടം. കൂടുതല്‍ വിവരങ്ങളും സേവന വിശദാംശങ്ങളും ജിഡിആര്‍എഫ്എ ദുബൈ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്.

UAE introduces multiple-entry tourist visa

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഞാന്‍ ലീഗില്‍ പടിപടിയായി വളര്‍ന്നുവന്ന ആള്‍; എല്ലാ മാസവും ഗുരുവായൂരില്‍ നിര്‍മാല്യം തൊഴുന്ന കൃഷ്ണഭക്തന്‍: ശ്യാംസുന്ദര്‍

​Jantar Mantar Protest: മിന്നൽ സമരവുമായി വിദ്യാർഥി സംഘടനകള്‍; കോണോട്ട് പ്ലേസിൽ സംഘർഷം

'കീടങ്ങളെ തിരിച്ചറിയുക, അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുക, വിപ്ലവങ്ങൾ ജയിച്ചിട്ടേ ഉള്ളൂ'; ഡൽഹി സമരത്തെ പിന്തുണച്ച് ​ഗായകൻ

'കാവ്യ മാധവനേക്കാള്‍ ഒരു പടി മുകളിലെത്തും'; ബിജു മേനോന്റെ പ്രവചനം മമിത ബൈജുവിനെ കുറിച്ചായിരുന്നോ?

'കൈപ്പത്തികളിൽ അഭയം നൽകുന്ന ദേവി'; അറിയാം കേരളത്തിന്റെ നാല് കാവൽ ദേവതകൾ