പ്രതീകാത്മക ചിത്രം 
Gulf

യുഎഇയില്‍ നഴ്‌സിങ് മേഖലയിലും സ്വദേശിവല്‍ക്കരണം, വന്‍മാറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: നഴ്‌സിങ് മേഖലയില്‍ കൂടുതല്‍ സ്വദേശി നിയമനങ്ങള്‍ക്ക് ഒരുങ്ങി യുഎഇ. കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ചും തൊഴില്‍ കൂടുതല്‍ ആകര്‍ഷകമാക്കി കൂടുതല്‍ സ്വദേശികളെ എത്തിക്കാനാണ് ശ്രമം. രണ്ട് വര്‍ഷത്തിനുളളില്‍ 1897 സ്വദേശികള്‍ നഴ്‌സിങ് ജോലി തെരഞ്ഞെടുത്തു. രാജ്യത്തെ മൊത്തം നഴ്‌സുമാരില്‍ സ്വദേശികളുടെ എണ്ണം 2.8 ശതമാനം. കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാന്‍ മുന്‍പ് പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും സ്വദേശിവല്‍ക്കരണ ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ പ്രചാരണ പരിപാടികളിലേക്കു മന്ത്രാലയം കടക്കുന്നത്.

2500 സ്വദേശി നഴ്‌സിങ് വിദ്യാര്‍ഥികള്‍ നിലവില്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ ഈ മേഖലയില്‍ സേവനം ചെയ്യാന്‍ കടന്നു വരുന്നതും പ്രതീക്ഷയോടെയാണ് മന്ത്രാലയം കാണുന്നത്. തുടക്കത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ മാത്രം ഉണ്ടായിരുന്ന നഴ്‌സിങ് ക്ലാസുകളില്‍ ഇപ്പോള്‍ 300 ആണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. സംയോജിത സംരംഭങ്ങളിലൂടെ ഇവരുടെ എണ്ണം കൂട്ടാനാണ് നീക്കം.

കൂടുതല്‍ സ്വദേശികളെ രംഗത്തേക്ക് കൊണ്ടുവരാന്‍ തൊഴില്‍ പരിശീലനവും നിയമനവും നല്‍കുന്ന സര്‍ക്കാര്‍ സംവിധാനമായ നാഫിസുമായി സഹകരിച്ചാണ് മന്ത്രാലയം പദ്ധതികള്‍ ആവിഷ്‌കരിക്കുക. നാഫിസ്, അക്കാദമിക്, ആരോഗ്യ സ്ഥാപനങ്ങള്‍, എമിറേറ്റ്സ് നഴ്സിങ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് ദേശീയ തലത്തില്‍ പദ്ധതി നടപ്പാക്കുക. വിദേശികളായ നഴ്‌സിങ്, മിഡ്വൈഫറി പ്രഫഷനല്‍ എണ്ണം നിയന്ത്രിക്കുന്നതിനും ആലോചിക്കുന്നുണ്ട്.

UAE is increasing local hires in the nursing sector by announcing more benefits and making the profession more attractive

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വ്യാജ ഒപ്പ് വിവാദം; സന്ദീപൻ സാഹയെയും ഋതബ്രത ബാനർജിയെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കി

വയര്‍ കുറയ്ക്കാന്‍ സ്വയം ടോര്‍ച്ചര്‍ ചെയ്തു, ഒരു പെണ്‍കുട്ടിയും അങ്ങനെ ചെയ്യരുത്: താപ്‌സി പന്നു

'കൊതുകിനെ കൊതുകുകൊണ്ട് നേരിടാന്‍ ഗൂഗിള്‍'; 3.2 കോടി ബാക്ടീരിയ ബാധിച്ച കൊതുകുകളെ തുറന്നുവിടും; ലക്ഷ്യം രോഗവ്യാപനം തടയല്‍

'സത്യം പറ, ഒരു ദിവസം എത്ര പാൽ കുടിക്കും!' ശാസ്ത്രിയുടെ ചോദ്യം കേട്ട് ചിരിയടക്കാൻ കഴിയാതെ വൈഭവ് (വിഡിയോ)

അനധികൃത താമസം; സൗദിയില്‍ ഒരാഴ്ചയ്ക്കിടെ പിടിക്കപ്പെട്ടത് 8,090 പ്രവാസികള്‍

SCROLL FOR NEXT