Nurseries in the UAE prepare to reopen in phases as authorities plan further decisions on school operations Gemini AI representative purpose only
Gulf

യുഎഇ യിൽ നഴ്സറികൾ ഈ ആഴ്ച മുതൽ ഘട്ടംഘട്ടമായി തുറക്കും, സ്കൂളുകളുടെ തീരുമാനം ബുധനാഴ്ച

സ്കൂളുകളിലും നഴ്സറികളിലും നേരിട്ടുള്ള പഠനത്തിലേക്ക് ക്രമേണ മടങ്ങിവരുന്നതിനുള്ള നടപടികളിലേക്ക് യുഎഇ

സമകാലിക മലയാളം ഡെസ്ക്

ദുബൈ: പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെ തുടർന്ന് നേരിട്ടുള്ള പഠനത്തിൽ നിന്നും ഓൺലൈൻ പഠനത്തിലേക്ക് മാറിയ വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നുകൊണ്ട് നേരിട്ടുള്ള പഠൻം ആരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ ആലോചിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നേരിട്ടുള്ള പഠനത്തിലേക്ക് ക്രമേണ മടങ്ങിവരാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ, മാനവ വിഭവശേഷി, കമ്മ്യൂണിറ്റി വികസന കൗൺസിൽ പ്രഖ്യാപിച്ചു, ഈ ആഴ്ച മുതൽ നഴ്‌സറികൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

മെയ് ഒന്ന് വരെ ഓൺലൈൻ പഠനം നീട്ടിയതായുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസം യു എഇ നിഷേധിച്ചിരുന്നു.

സർക്കാർ കെട്ടിടങ്ങളിലും വാണിജ്യ സമുച്ചയങ്ങളിലും പ്രവർത്തിക്കുന്ന നഴ്‌സറികൾക്ക് മുൻഗണന നൽകും, അതേസമയം അംഗീകൃത നിയന്ത്രണങ്ങൾക്ക് കീഴിൽ മറ്റ് നഴ്സറികൾക്ക് വീടിനെ അടിസ്ഥാനമാക്കി ഹോംബേസ്ഡ് ചൈൽഡ് കെയർ നൽകുന്നത് തുടരാൻ അനുവദിക്കും.

സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചുകൊണ്ടോ അതോ ഓൺലൈൻ പഠനം രീതിയിലോ ക്ലാസുകൾ നടത്തുക എന്ന കാര്യത്തെ കുറിച്ച് 2026 ഏപ്രിൽ 15 ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രസക്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഔദ്യോഗിക ചാനലുകൾ വഴി പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഘട്ടം ഘട്ടമായി സ്ഥാപനങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്ഥാപനങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിന് മന്ത്രാലയങ്ങളും പ്രാദേശിക വിദ്യാഭ്യാസ അധികാരികളും ഫീൽഡ് സന്ദർശനങ്ങൾ നടത്തും. സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തനപരമായ നടപടികളും ഉറപ്പാക്കുന്നതാണ് പരിശോധനകൾ ലക്ഷ്യമിടുന്നത്.

ആവശ്യാനുസരണം നേരിട്ടുള്ള പഠനത്തിനും ഓൺലൈൻ പഠനത്തിനും ഇടയിലുള്ള മാറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അപ്‌ഡേറ്റ് ചെയ്ത മാർഗനിർദ്ദേശങ്ങളെ കുറിച്ചും കൗൺസിൽ വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായ സംവിധാനങ്ങളിലൂടെ വിദ്യാഭ്യാസത്തിന്റെ തുടർച്ച ഉറപ്പാക്കുന്നതിനാണ് ഈ ചട്ടക്കൂട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Gulf News: Nurseries across the UAE will reopen in phases starting this week, while a decision regarding school reopening is expected on Wednesday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛത്തീസ്​ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ വൻ പൊട്ടിത്തെറി; 10 തൊഴിലാളികൾ മരിച്ചു, 40 പേർക്ക് പരിക്ക്, ചിലർ കുടുങ്ങിക്കിടക്കുന്നു

ചെന്നൈയെ 200 കടത്താതെ കൊല്‍ക്കത്ത; ആദ്യ ജയത്തിലേക്ക് അടിക്കണം 193 റണ്‍സ്

ലിസ് മാത്യുവിനേയും പ്രീത എ കെയെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

കുട്ടനാടിന് വിഷുക്കൈനീട്ടവുമായി മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍; സൗജന്യ ശുദ്ധജല പദ്ധതി

30 മാർക്ക് നേടാത്ത കുട്ടികൾക്ക് പഠന പിന്തുണയും പരീക്ഷയും ഈ മാസം, അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ നിലവാരം ഉയർത്താൻ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

SCROLL FOR NEXT