UAE 
Gulf

'അല്‍ തുറയ്യ' നക്ഷത്രസമൂഹം ജൂണ്‍ 7 ന് ദൃശ്യമാകും; യുഎയില്‍ വരാനിരിക്കുന്നത് കടുത്ത വേനല്‍ച്ചൂട്, മുന്നറിയിപ്പ്

അറബികളുടെ പരമ്പരാഗത വിശ്വാസപ്രകാരം അല്‍ തുറയ്യ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനലിന്റെ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: ജൂണ്‍ 7 മുതല്‍ യുഎഇ കടുത്ത വേനല്‍ക്കാല ചൂടിന്റെയും വരണ്ട കാലാവസ്ഥയിലേക്കും കടക്കുമെന്ന് ജ്യോതിശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഏഴിന് പുലര്‍ച്ചെ കിഴക്കന്‍ ചക്രവാളത്തില്‍ 'അല്‍ തുറയ്യ' നക്ഷത്രസമൂഹം ദൃശ്യമാകുന്നതോടെ ഗള്‍ഫ് മേഖലയിലെ വേനല്‍ക്കാലത്തിന് ആരംഭം കുറിക്കും. എമിറേറ്റ്‌സ് ജ്യോതിശാസ്ത്ര സൊസൈറ്റിയുടെ ചെയര്‍മാനും അറബ് യൂണിയന്‍ ഫോര്‍ ജ്യോതിശാസ്ത്ര, ബഹിരാകാശ ശാസ്ത്ര അംഗവുമായ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു.

പരമ്പരാഗത അറബിക് നാവിഗേഷന്‍ കോമ്പസ് പ്രകാരം കൃത്യമായ കിഴക്ക് ദിശയില്‍ നിന്ന് 25 ഡിഗ്രി വടക്ക് മാറിയാണ് ഈ നക്ഷത്രസമൂഹം ഉദിച്ചുയരുക. അറബികളുടെ പരമ്പരാഗത വിശ്വാസപ്രകാരം അല്‍ തുറയ്യ നക്ഷത്രത്തിന്റെ ഉദയം കടുത്ത വേനലിന്റെ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. 7 മുതല്‍ 19 വരെയുള്ള 13 ദിവസങ്ങളാണ് ഈ നക്ഷത്രോദയത്തിന്റെ പ്രധാന കാലയളവായി കണക്കാക്കുന്നത്. എന്നാല്‍, ജൂലൈ രണ്ട് വരെ നീളുന്ന ഈ നക്ഷത്ര സീസണിന് ശേഷമാകും, അല്‍ മര്‍സം, അല്‍ കുലൈബിയീന്‍ എന്നീ ഘട്ടങ്ങളിലേക്ക് കാലാവസ്ഥ മാറുക. ഈ കാലയളവില്‍ ചൂടും വരള്‍ച്ചയും ഈര്‍പ്പവും ക്രമാതീതമായി വര്‍ധിക്കും. തുടര്‍ന്ന് ഓഗസ്റ്റ് അവസാനത്തോടെ 'സുഹൈല്‍' നക്ഷത്രം ഉദിക്കുന്നതോടെയാണ് ചൂടിന് നേരിയ ശമനമുണ്ടാകുക.

വേനല്‍ക്കാലത്തിന്റെ തുടക്കത്തില്‍ സാധാരണയായി പകല്‍സമയത്തെ ശരാശരി താപനില 40 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രികാലങ്ങളില്‍ 28 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. ജൂലൈയില്‍, പകല്‍ സമയത്തെ താപനില സാധാരണയായി 41 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെയും രാത്രിയിലെ താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 33ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഇതോടൊപ്പം ഈ സീസണില്‍ ഇടയ്ക്കിടെ ശക്തമായ ഉഷ്ണതരംഗങ്ങളും ഉണ്ടായേക്കാം. കൂടാതെ പൊടിയും മണലും നിറഞ്ഞ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റും മണല്‍ക്കാറ്റും വീശിയടിക്കാന്‍ സാധ്യതയുണ്ട്.

UAE to enter intense summer heat and dry conditions from June 7

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ തൂഫാന്‍: ലഹരി വേട്ടയ്ക്ക് ഇന്റലിജന്‍സ് ടീമും, മൂന്ന് ദിവസത്തിനിടെ 60 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടികൂടി

കറങ്ങി കൊണ്ടിരിക്കെ തീപിടിച്ച് ഉ​ഗ്ര ശബ്ദത്തിൽ ഫാൻ പൊട്ടിത്തെറിച്ചു; ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

'മലയാളികളുടെ നന്മ ലക്ഷ്യം'; മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

എന്താണ് ഫ്ലെക്സ് ഫ്യുവല്‍ വാഹനങ്ങള്‍? ഇത്തരം വാഹനങ്ങള്‍ വാങ്ങിക്കുന്നതിന്റെ നേട്ടമെന്ത്

ഒരോവറിലെ ആറ് പന്തും... 6, 6, 6, 6, 6, 6... 2 കിടിലൻ സെഞ്ച്വറികളും! ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് കുശാൽ; നേട്ടത്തിൽ സഞ്ജുവിനൊപ്പം

SCROLL FOR NEXT