ഷാര്‍ജ  
Gulf

അന്തരീക്ഷത്തില്‍ അസാധാരണ ഗന്ധം; വിശദീകരണവുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജയിലും അയല്‍ എമിറേറ്റുകളിലും അന്തരീക്ഷത്തില്‍ അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെട്ടിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ഷാര്‍ജ: ഷാര്‍ജയിലും സമീപ എമിറേറ്റുകളിലും അന്തരീക്ഷത്തില്‍ അനുഭവപ്പെട്ട ശക്തമായ ദുര്‍ഗന്ധത്തില്‍ വിശദീകരണവുമായി ഷാര്‍ജ പൊലീസ്. സ്ഥിതിഗതികള്‍ പൂര്‍ണ നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ലെന്നും പൊലീസ് അറിയിച്ചു.

ഷാര്‍ജയിലും അയല്‍ എമിറേറ്റുകളിലും അന്തരീക്ഷത്തില്‍ അസാധാരണമായ ഗന്ധം അനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ പ്രഥമ പരിഗണന. നിലവിലുള്ള സാഹചര്യം പൂര്‍ണമായും സുരക്ഷിതവും സ്ഥിരതയുള്ളതുമാണ്. പൊതുജനങ്ങള്‍ക്ക് ഭയപ്പെടേണ്ടതായി യാതൊന്നുമില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വിവരങ്ങളോ സംഭവവികാസങ്ങളോ ഉണ്ടായാല്‍ അപ്പോള്‍ത്തന്നെ ജനങ്ങളെ ഔദ്യോഗികമായി അറിയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച മുതല്‍ ഷാര്‍ജയിലെയും ദുബായിലെയും വിവിധ ഭാഗങ്ങളില്‍ അന്തരീക്ഷത്തില്‍ ശക്തവും രൂക്ഷവുമായ ഒരു ഗന്ധം അനുഭവപ്പെട്ടിരുന്നു. ഇന്ധനത്തിന്റേയോ വാതകത്തിന്റേയോ പോലുള്ള ഗന്ധമാണ് അനുഭവപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് സമൂഹമാധ്യമത്തിലൂടെയും പൊതുജന പ്രതികരണ വേദികളിലൂടെയും പരാതികള്‍ ഉന്നയിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണം എത്തിയതോടെ ജനങ്ങളുടെ ആശങ്കയ്ക്ക് താല്‍ക്കാലിക ശമനമായിട്ടുണ്ട്.

Unusual odor in the air in Sharjah; police provide explanation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവളം സ്പാ പീഡനം: സ്പാകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധന; മനുഷ്യക്കടത്തിനെതിരെ കർശന നടപടിയെന്ന് ഡിജിപി

ഇന്ത്യയും യുഎസും തമ്മിലുള്ള പുതിയ വ്യാപാര കരാർ ഉടൻ; മുൻ കരാറുകളിൽ നിന്ന് തികച്ചും വ്യത്യസ്തമെന്ന് ഡൊണാൾഡ് ട്രംപ്

ഐടി, റിലയന്‍സ് ഓഹരികളില്‍ റാലി; കുതിച്ച് സെന്‍സെക്‌സ്, 500 പോയിന്റ് നേട്ടം

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,07,000ന് തൊട്ടുമുകളില്‍

പൂജാ അവധി തിരക്കിൽ വീർപ്പുമുട്ടി മൂന്നാർ: ആംബുലൻസുകൾ പോലും കുടുങ്ങി