FIFA 
Gulf

ഫിഫ ലോകകപ്പില്‍ പന്തയംവെച്ച് കാശ് വാരാം, യുഎഇയില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത

പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്കായി നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

അബുദാബി: 2026 ലെ ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോള്‍ യുഎഇയിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ആരാധകര്‍ക്ക് സ്വന്തം ടീമുകള്‍ക്കായി ഇനി നിയമപരമായി തന്നെ പന്തയം വയ്ക്കാം. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി നിയന്ത്രിക്കുന്ന യുഎഇയിലെ ആദ്യത്തേതും ഏക ലൈസന്‍സുള്ളതുമായ കായിക പന്തയ ഗെയിമിങ് പ്ലാറ്റ്ഫോമായ 'പ്ലേ 971'(Play 971) വഴിയാണ് ഇതിന് അവസരം ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് പുറമെ മറ്റ് പ്രാദേശിക, അന്തര്‍ദേശീയ ലീഗുകള്‍ക്കും ഈ പ്ലാറ്റ്ഫോം വഴി വെയ്ജറിംഗ് നടത്താമെന്ന് പ്ലേ 971 ഐഗെയിമിംഗ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഫിലിപ്പ ബോവ്ലാന്‍ഡ് അറിയിച്ചു.

പ്ലാറ്റ്ഫോമില്‍ ഉപയോക്താക്കള്‍ക്കായി നിരവധി നിയന്ത്രണങ്ങളും വ്യവസ്ഥകളുമുണ്ട്. പ്ലാറ്റഫോമില്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിനോ, ഫണ്ട് നിക്ഷേപിക്കുന്നതിനോ അല്ലെങ്കില്‍ ഗെയിമുകളില്‍ പങ്കെടുക്കുന്നതിനോ ഉപയോക്താക്കള്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടായെ യുഎയില്‍ ഉള്ളവരായിരിക്കണം. വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളുടെ(വിപിഎന്‍) ഉപയോഗവും ഉപയോക്താവിന്റെ ലൊക്കേഷനോ ഐഡന്റിറ്റിയോ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്ന മറ്റ് രീതികളും പ്ലാറ്റ്ഫോം വിലക്കുന്നു. നിയമങ്ങള്‍ ലംഘിച്ചാല്‍ പ്ലാറ്റ്ഫോം വിജയികളെ അയോഗ്യരാക്കും.

21 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാനും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി കെവൈസി വെരിഫിക്കേഷന്റെ ഭാഗമായി വാലിഡ് ആയ എമിറേറ്റ്‌സ് ഐഡി സമര്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. വെബ്സൈറ്റിലെ 'സ്പോര്‍ട്സ്' വിഭാഗത്തില്‍ കയറി ഓരോ മത്സരത്തിലെയും വിജയികള്‍, ഗോള്‍ എണ്ണം, കോര്‍ണറുകള്‍, ടോപ്പ് സ്‌കോറര്‍മാര്‍ തുടങ്ങി വിവിധ ഘടകങ്ങളില്‍ ഉപയോക്താക്കള്‍ക്ക് പ്രവചനങ്ങള്‍ നടത്താം.

ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമേ യുഎഇയില്‍ വാണിജ്യ ഗെയിമിങ് പ്രവര്‍ത്തനങ്ങള്‍ നിയമപരമായി നടത്താന്‍ കഴിയൂ എന്നും അനധികൃത ഗെയിമിംഗ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് പിഴ ഈടാക്കുമെന്നും ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പില്‍ പറഞ്ഞു.

Want to wager on your favorite football team in FIFA? how you can do it in UAE

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിജിത് ദീപ്‌കെ ഡല്‍ഹിയില്‍, സമാധാനം പാലിക്കാന്‍ ആഹ്വാനം; സിജെപി പ്രതിഷേധത്തിന് പൊലീസിന്റെ അനുമതി

പ്രഷറും ഷു​ഗറും കൂടുതലാണോ? ചോറിന് പകരം പച്ച ചക്കപ്പൊടി വിഭവങ്ങൾ പരീക്ഷിക്കൂ, നല്ലതെന്ന് പഠനം

അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തില്‍ തട്ടി; ടിപ്പര്‍ ലോറിയുടെ അടിയില്‍പ്പെട്ട് 14കാരന്‍ മരിച്ചു

BSNL: ജനറൽ മാനേജർ തസ്തിക, പ്രവൃത്തി പരിചയം ആവശ്യമാണ്; 2.25 ലക്ഷം ശമ്പളം

ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍, പ്ലംബറുടെ അക്കൗണ്ടില്‍ എത്തിയത് 294 കോടി! അന്വേഷണം തുടങ്ങി പൊലീസ്

SCROLL FOR NEXT