driving car Pexels
Gulf

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ദുബൈയില്‍ 'ഈസി'യായി വാഹനം ഓടിക്കാം

ആര്‍ടിഎ യോഗ്യരായ താമസക്കാര്‍ക്ക് അവരുടെ പക്കലുള്ള വിദേശ ഡ്രൈവിങ് ലൈസന്‍സ് ദുബായ് ഡ്രൈവിങ് ലൈസന്‍സായി മാറ്റാം

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ദുബൈയില്‍ എത്തുന്ന പ്രവാസികളുടെ ആദ്യത്തെ മുന്‍ഗണനകളില്‍ ഒന്നാണ് വാഹനം ഓടിക്കുക എന്നത്. ഇത്തരക്കാര്‍ക്ക് ആശ്വാസമാകുകയാണ് ദുബൈയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ)യുടെ തീരുമാനം. ചില രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് ദുബൈയില്‍ പുതിയ ലൈസന്‍സ് എടുക്കേണ്ടതില്ല.

ആര്‍ടിഎ യോഗ്യരായ താമസക്കാര്‍ക്ക് അവരുടെ പക്കലുള്ള വിദേശ ഡ്രൈവിങ് ലൈസന്‍സ് ദുബായ് ഡ്രൈവിങ് ലൈസന്‍സായി മാറ്റാം. ഇത് ഡ്രൈവിങ് പഠിക്കുന്നതും ലേണേഴ്‌സ് ടെസ്റ്റുകള്‍ എടുക്കുന്നതിനേക്കാള്‍ സമയവും പണവും ലാഭിക്കുന്നു. 2025-ല്‍, വര്‍ഷം 58,082 വിദേശ ഡ്രൈവിങ് ലൈസന്‍സുകള്‍ ദുബായില്‍ ഉപയോഗിക്ക തക്കവിധം മാറ്റിയതായി ആര്‍ടിഎ റിപ്പോര്‍ട്ട് ചെയ്തു. ചില രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ മാത്രമാണ് ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയുക. അഞ്ച് ജിസിസി രാജ്യങ്ങള്‍, 38 യൂറോപ്യന്‍ രാജ്യങ്ങള്‍, 13 ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, ഒരു ആഫ്രിക്കന്‍ രാജ്യം ഈ പട്ടിയില്‍ ഉള്‍പ്പെടുന്നത്.

ഈ രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകാതെ തന്നെ നേരിട്ട് ദുബൈ ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.

യൂറോപ് - അല്‍ബേനിയ, ഓസ്ട്രിയ, ബെലാറസ്, ബെല്‍ജിയം, ബ്രിട്ടന്‍, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ഡെന്‍മാര്‍ക്ക്, എസ്റ്റോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ഇറ്റലി, കൊസോവോ, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍ത്ത് മാസിഡോണിയ, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സെര്‍ബിയ, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, മോണ്ടിനെഗ്രോ, ഉക്രെയ്ന്‍

ജിസിസി രാജ്യങ്ങള്‍ - ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ

ഏഷ്യ - അസര്‍ബൈജാന്‍, ഹോങ്കോംഗ്, ജപ്പാന്‍, കിര്‍ഗിസ്ഥാന്‍, പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന, ദക്ഷിണ കൊറിയ, തുര്‍ക്കി, ഉസ്ബെക്കിസ്ഥാന്‍

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്

ആഫ്രിക്ക- ദക്ഷിണാഫ്രിക്ക

വടക്കേ അമേരിക്ക - കാനഡ, യുഎസ്എ, ടെക്‌സസ് (യുഎസ്എ)

Which countries are eligible for UAE driving licence exchange?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുഴിമന്തി കഴിച്ച മൂന്ന് പേര്‍ക്ക് ഷിഗെല്ല; അല്‍ റീം റെസ്റ്റോറന്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

'വിജയ് സാർ, എൻ നൻപന്ക്ക് പൈത്ത്യം! മന്നിച്ചിട് സാർ'; ധ്യാനിനേക്കുറിച്ച് അജു വർ​ഗീസ്

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

'കോടികള്‍ നല്‍കിയാല്‍ ഉന്നത പദവി'; വിദ്യയ്ക്ക് പിന്നാലെ എംപിമാരായ ഷാഫിക്കും ഡീന്‍ കുര്യാക്കോസിനും അജ്ഞാത കോള്‍

സമയമായി... റെയിൽവേയിൽ സെക്ഷൻ കൺട്രോളറാകാം; കേരളത്തിലും ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം