മണികണ്ഠന്‍ മണിയന്‍ മോഹനന്‍ 
Gulf

ബിഗ് ടിക്കറ്റില്‍ ലക്ഷങ്ങള്‍ 'അടിച്ചെടുത്ത്' ഇന്ത്യക്കാര്‍; മലയാളി നഴ്സിനും ഭാഗ്യം

അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് മണിയന്‍ ടിക്കറ്റ് വാങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ദുബൈ: ബിഗ് ടിക്കറ്റില്‍ ഇത്തവണ മലയാളി നഴ്സിന് ഭാഗ്യം. ഓഗസ്റ്റ് മാസത്തെ രണ്ടാമത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ മലയാളി നഴ്സായ മണികണ്ഠന്‍ മണിയന്‍ മോഹനന്(39) 25,000 ദിര്‍ഹം ലഭിച്ചു. രണ്ടാമത്തെ പ്രാവശ്യം മണിയന്‍ ഭാഗ്യം പരീക്ഷിച്ചത്.

അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് മണിയന്‍ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റില്‍ രണ്ടാം തവണ ഭാഗ്യം പരീക്ഷിച്ചപ്പോള്‍ തന്നെ സമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് മണിയന്‍. റാന്‍ഡം ആയി തെരഞ്ഞെടുത്ത ടിക്കറ്റിന് സമ്മാനം അടിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി അദ്ദേഹം പറഞ്ഞു. 25,000 ദിര്‍ഹം സമ്മാനം ഇതുവരെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി വിനിയോഗിക്കുന്നില്ല. തന്റെ സമ്പാദ്യത്തിലേക്ക് നിക്ഷേപിക്കാനാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഇനിയും പങ്കെടുക്കുമെന്നും എല്ലാവരും ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങളുടെ പരമാവധി ശ്രമിക്കൂ, അപ്രതീക്ഷിതമായ എന്തെങ്കിലും സംഭവിക്കുമോയെന്ന് നമുക്കറിയില്ല, മണിയന്‍ മോഹനന്‍ പറഞ്ഞു. ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റിലെ രണ്ടാമത്തെ പ്രതിവാര ഇ-ഡ്രോയില്‍ നാല് വിജയികളില്‍ ഒരാളാണ് മോഹനന്‍, ഓരോ വിജയിക്കും 25,000 ദിര്‍ഹം ലഭിച്ചു.മലയാളി സിവില്‍ എഞ്ചിനീയറായ തോമസ് ഗീവര്‍ഗീസ്, പൂനെയില്‍ സ്വദേശിയും ബിസിനസുകാരനായ സാജിദ് ഖാന്‍, മുഹമ്മദ് സാഹിര്‍ എന്നിവരായിരുന്നു. മറ്റുവിജയികള്‍.

ഓഗസ്റ്റ് പ്രമോഷന്‍ അവസാനിക്കുമ്പോള്‍, ബിഗ് ടിക്കറ്റില്‍ കൂടുതല്‍ പേര്‍ക്ക് ഭാഗ്യം പരീക്ഷിക്കാം. 26 വിജയികള്‍ക്ക് ക്യാഷ് പ്രൈസുകളും ആഡംബര കാറുകളും ലഭിക്കും, ദി ബിഗ് സ്പിന്നില്‍ പങ്കെടുക്കുന്നവര്‍ക്ക് 1 മില്യണ്‍ ദിര്‍ഹം വരെ നേടാനുള്ള അവസരവും ഉണ്ട്. ഈ മാസത്തെ ഏറ്റവും വലിയ സമ്മാനം സെപ്റ്റംബര്‍ 3 ന് നടക്കുന്ന തത്സമയ നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും. ഭാഗ്യശാലി 15 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കാം.

Kerala nurse wins Big Ticket prize on second attempt

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'മനസില്‍ ഞാനിന്നും പഴയ ബസ് കണ്ടക്ടര്‍, കാക്കി കാണുമ്പോഴേ മനസ് നിറയും'; വികാരഭരിതനായി രജനികാന്ത്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 771 lottery result

പ്രവാസികള്‍ക്ക് 'പറക്കാന്‍' ചെലവേറും; ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും