India

ഉന്നാവ് അപകട കേസ്; ബിജെപി എംഎല്‍എയെ ഇന്ന് ചോദ്യം ചെയ്യും

കൃഷി സഹമന്ത്രിയുടെ മരുമകന്‍ ട്രക്ക് ഉടമ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; ഉന്നാവ് പെണ്‍കുട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പീഡനക്കേസില്‍ പ്രതിയായ കുല്‍ദീപ് സെംഗര്‍ എംഎല്‍എ യെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. സീതാപൂര്‍ ജയിലില്‍ കഴിയുന്ന എം എല്‍ എ യെ ചോദ്യം ചെയ്യാന്‍ ലാഹോര്‍ കോടതി അനുമതി നല്‍കിയിരുന്നു. കൂടാതെ കൃഷി സഹമന്ത്രിയുടെ മരുമകന്‍ ട്രക്ക് ഉടമ അരുണ്‍ സിംഗിനേയും ചോദ്യം ചെയ്യും.

ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ വാഹനാപകടത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം നടത്തുന്നത്. വാഹനാപകടത്തിനു പിന്നില്‍ കുല്‍ദീപ് സിംഗ് സെംഗാര്‍ ആണെന്നാണ് ആരോപണം. ട്രക്ക് ഡ്രൈവറേയും, ക്ലീനറേയും ഒരാഴ്ച കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവന്റെയും മൊഴിയെടുക്കും. റായ്ബറേലി ജയിലില്‍ നിന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റിയിരുന്നു. അപകടസ്ഥലം കേന്ദ്ര ഫോറന്‍സിക് സംഘം ഇന്ന് പരിശോധിക്കും.

അതേസമയം ഉന്നാവ് കേസ് അന്വേഷണ സംഘം സിബിഐ വിപുലീകരിച്ചിട്ടുണ്ട്. 20 അംഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടം നടന്ന സ്ഥലം അടക്കം പരിശോധിക്കുന്നതിനായി ആറംഗ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറി സംഘം ലക്‌നൗവിലെത്തും. യുപി റായ്!ബറേലിയിലെ ജയിലില്‍ കഴിയുന്ന അമ്മാവനെ സന്ദര്‍ശിച്ച്  മടങ്ങി വരുമ്പോഴാണ് ഉന്നാവില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി മരിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ഇപ്പോഴും ലഖ്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

'ശ്വാസം കിട്ടാതെ കിതച്ചു', നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്

സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു