India

കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് ആര്‍എസ്എസ്

കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ് -  അതേസമയം കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ദത്താത്രേയ ഹൊസബൊളെ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആര്‍എസ്എസ്. അതേസമയം കേരളത്തില്‍ സിപിഎം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്ന് കാട്ടുമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്റെ സഹായത്തോടെയാണ് സംസ്ഥാനത്ത് സിപിഎം ആക്രമണം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം. കേവലം സിപിഎം - ആര്‍എസ്എസ് സംഘട്ടനമല്ല കേരളത്തില്‍ നടക്കുന്നത്. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അക്രമം വ്യാപിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്. സംസ്ഥാനത്ത് നിന്നാണ് കൂടുതല്‍ പേര്‍ ഐഎസില്‍ ചേരുന്നതെന്നും കണ്ണൂര്‍ ജില്ലയാണ് ഇക്കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ആക്രമണത്തിനെതിരെ ആര്‍എസ്എസ് നടത്തുന്നത് ചെറുത്ത് നില്‍പ്പ് മാത്രമാണ്. ആര്‍എസ്എസ് ആരെയും കൊന്നിട്ടില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അനാവശ്യകേസുകള്‍ എടുക്കുകയാണ് പിണറായി സര്‍ക്കാരെന്നും ആര്‍എസ്എസ് നേതാവ് വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!