India

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം ; ഒമ്പത് മരണം

കിരാരിയിലെ വസ്ത്ര ഗോഡൗണില്‍ രാത്രി 12.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഡല്‍ഹി കിരാരിയിലെ വസ്ത്രനിര്‍മ്മാണ ശാലയിലാണ് തീപിടിത്തം ഉണ്ടായത്. ഒമ്പതുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കിരാരിയിലെ വസ്ത്ര ഗോഡൗണില്‍ രാത്രി 12.30 ഓടെയാണ് തീപിടിത്തം ഉണ്ടായത്. തീ അണച്ചതായും, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വസ്ത്ര ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനത്തില്‍ ഫയര്‍ സേഫ്റ്റി ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തില്‍ ഒരു സ്‌റ്റെയര്‍ കേസ് മാത്രമാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ ദിവസം വടക്കന്‍ ഡല്‍ഹിയിലെ ലഗ്ഗേജ് നിര്‍മ്മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടിരുന്നു. അനാജ് മാണ്ഡിയിലെ ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടവരിലേറെയും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ഐഡിബിഐ ബാങ്ക് ഓഹരികൾ വിൽക്കാൻ കേന്ദ്രാനുമതി; റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ബോണസ്, ഭിന്നശേഷി പെൻഷൻ മാനദണ്ഡങ്ങളിൽ ഇളവ്

B.Tech, MBA യോഗ്യത ഉണ്ടോ? കിൻഫ്രയിൽ ജോലി നേടാം

BHEL-ൽ 660 ഒഴിവുകൾ; ITI യോഗ്യതയുള്ളവർക്ക് അവസരം, വിജ്ഞാപനം ഉടൻ...

40 കഴിഞ്ഞാൽ ഭക്ഷണം കഴിക്കുന്നത് കുറഞ്ഞോ? ഡയറ്റിലെ ഈ 5 പിഴവുകൾ