India

മനോഹര്‍ പരീക്കറിന് അര്‍ബുദം; സ്ഥിരീകരണവുമായി സർക്കാർ 

ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അര്‍ബുദ ബാധിതനാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരണം. പരീക്കറിന് പാന്‍ക്രിയാസില്‍ അര്‍ബുദമാണെന്നാണ് വെളിപ്പെടുത്തൽ. ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് ഇക്കാര്യം അറിയിച്ചത്. 

മുഖ്യമന്ത്രിയുടെ അസുഖത്തെക്കുറിച്ച് മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. 'പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാണ്, അദ്ദേഹം അസുഖബാധിതനാണ് എന്നതാണ് വസ്തുത. പാന്‍ക്രിയാസില്‍ അര്‍ബുദ ബാധിതനാണ്', വിശ്വജിത് റാണെ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.ഒന്നും ഒളിച്ചുവയ‌്ക്കാനില്ലെന്നും അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നും വിശ്വജിത‌് റാണെ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി