India

ശക്തമായ ഇടി മിന്നൽ; തീ പിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു (വീഡിയോ)

ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബം​ഗളൂരു: ശക്തമായ ഇടി മിന്നലിൽ തീ പിടിച്ച് തെങ്ങ് കത്തിക്കരിഞ്ഞു. ഇന്നലെ വൈകിട്ടുണ്ടായ കനത്ത മഴയ്ക്കിടെയാണ് ശക്തമായ ഇടി മിന്നൽ ഉണ്ടായത്. 

കർണാടകയിലെ ഹിരിയൂറിലുള്ള ചിത്ര​ദുർ​​ഗയിലാണ് സംഭവം. വൈകിട്ട് ഉണ്ടായ ഇടിമിന്നൽ ഏറ്റ് തെങ്ങ് കത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

ഇന്നലെ ശക്തമായ മഴയാണ് കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായത്. വടക്കൻ ബം​ഗളൂരുവിൽ നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. മെട്രോ ഗതാഗതം പോലും തടസപ്പെട്ടു. ബം​ഗളൂരു നഗരത്തിൽ പലയിടത്തും വൈദ്യുത തടസവും ഉണ്ടായി. വടക്കൻ കർണടകയിലുണ്ടായ ശക്തമായ മഴയിലും കാറ്റിലും പെട്ട് തുമകുരു ജില്ലയിൽ രണ്ട് പേർ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!