വര്‍ധ നദിയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം, എഎന്‍ഐ 
India

ഒരു കുടുംബത്തിലെ 11 പേര്‍ സഞ്ചരിച്ച ബോട്ട് മുങ്ങി; മൂന്ന് മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി 11 പേരെ കാണാതായി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബോട്ട് മുങ്ങി 11 പേരെ കാണാതായി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ അടക്കം മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

ഇന്ന് രാവിലെ 10.30ന് അമരാവതി ജില്ലയിലെ വര്‍ധ നദിയിലാണ് അപകടം നടന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഭാരം കൂടിയതാണ് ബോട്ട് മുങ്ങാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പുഴത്തീരത്ത് ചടങ്ങുകള്‍ നടത്താനാണ് കുടുംബങ്ങള്‍ എത്തിയത്. തുടര്‍ന്ന് ബോട്ടില്‍ കയറുകയായിരുന്നു. പൊലീസും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി നൽകാൻ ഒന്നുമില്ല... എന്നെ സ്നേഹിച്ചതിന് നന്ദി'

വീണ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു

മോദിയും പുടിനും വീണ്ടും ഒരേ കാറില്‍; 'അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് യുദ്ധത്തിന്റെ അവസാത്തിലേക്ക് നീങ്ങണം'

റേഷന്‍ കടകള്‍ക്ക് നാളെയും മറ്റന്നാളും അവധി

'2030ല്‍ മെസി അര്‍ജന്റീനയ്ക്കായി നാലാമത്തെ കിരീടം നേടിത്തരും, നൃത്തം ചെയ്യും; ഓരോ അത്ഭുതങ്ങള്‍ക്കും നന്ദി'