ന്യൂഡല്‍ഹി: പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ബില്‍ തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ മൂന്ന് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പത്തുവര്‍ഷം തടവും പത്ത് കോടി രൂപ പിഴയും ഉള്‍പ്പെടെയുള്ള കടുത്ത വ്യവസ്ഥകളാണ് ബില്ലിലുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചോദ്യ പേപ്പര്‍ മാഫിയകളെ ഉന്മൂലനം ചെയ്യുകയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ ഇത്തരം കേസുകളില്‍ അതിവേഗ നീതി ഉറപ്പാക്കുകയും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
വിചാരണക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കും. ഇത്തരം കേസുകളില്‍ മൂന്നുമാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കണമെന്നും ബില്ലില്‍ നിര്‍ദേശിക്കുന്നു. ഇത്തരം കേസുകളില്‍ വിചാരണ നടപടികള്‍ വൈകുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും. ഇന്ന് ചേര്‍ന്ന കേന്ദ്ര കാബിനറ്റ് യോഗമാണ് ബില്ലിന് അംഗീകാരം നല്‍കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates