പ്രതീകാത്മക ചിത്രം 
India

ഇഷ്ടിക കൊണ്ട് ഇടിച്ച് വികൃതമാക്കി, മൃതദേഹത്തില്‍ ആസിഡ് ഒഴിച്ചതിന്റെ പാട്; 12 വയസുകാരന്റെ കൊലപാതകം, പിന്നില്‍ ബന്ധുക്കളെന്ന് പൊലീസ്

ഉത്തര്‍പ്രദേശില്‍ 12വയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 12വയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തി. ഇഷ്ടിക കൊണ്ട് ഇടിച്ച് മുഖം വികൃതമാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തില്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ചതിന്റെ പാടുകളുള്ളതായും പൊലീസ് പറയുന്നു.

കാസ്ഗഞ്ച് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. അകന്ന ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുറച്ചുദിവസമായി കാണാതായ കുട്ടിയുടെ മൃതദേഹം ഗ്രാമവാസികളാണ് കണ്ടെത്തിയത്. ശരീരത്തിലുടനീളം മര്‍ദ്ദിച്ചതിന്റെ പാടുകളുള്ളതായി പൊലീസ് പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയ വിധം അറിയാന്‍ മൃതദേഹപരിശോധ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.

രണ്ട് ബന്ധുക്കള്‍ അടക്കം അഞ്ചുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതക കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പ്രതികളില്‍ ഒരാള്‍ അറസ്റ്റിലായതായും പൊലീസ് പറയുന്നു. സഹോദരന്റെ ഭാര്യയുടെ ബന്ധുക്കളാണ് മകന്റെ കൊലപാതകത്തിന് പിന്നിലെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. ബാക്കി പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT