India

1,200 വര്‍ഷം പഴക്കമുള്ള ഗുഹാക്ഷേത്രം കണ്ടെത്തി; പാണ്ഡ്യന്‍മാരുടെ കാലത്തുള്ളതെന്ന് നിഗമനം, പ്രത്യേകതകള്‍ ഏറെയെന്ന് പുരാവസ്തു വകുപ്പ്

ഇരുപത് അടി നീളമുള്ള ചുണ്ണാമ്പ് കല്ലുകൊണ്ടാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ 1,200 വര്‍ഷം പഴക്കമുള്ള ഗുഹാക്ഷേത്രം കണ്ടെത്തി. ശിവകാശിയിലെ അര്‍ജുന നദിയുടെ കരയില്‍ പുതുപ്പെട്ടി ഗ്രാമത്തിലാണ് ക്ഷേത്രം കണ്ടെത്തിയത്. മൂന്ന് അറകളുള്ള  ക്ഷേത്രത്തില്‍ നിന്ന് പ്രതിഷ്ഠകളൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.  ഇരുപത് അടി നീളമുള്ള ചുണ്ണാമ്പ് കല്ലുകൊണ്ടാണ് ക്ഷേത്രത്തിന്റെ പ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ മേല്‍ക്കൂരയില്‍ സിമന്റ് കൊണ്ടുള്ള അറ്റകുറ്റ പണികള്‍ നടത്തിയതായും കാണാം. നൂറുവര്‍ഷത്തിനിടെ ഇവിടെ അറ്റകുറ്റപ്പണി നടന്നിട്ടുണ്ടാകാം എന്നാണ് ഗവേഷകരുടെ നിഗമനം. 

മൂന്ന് കാരണങ്ങള്‍കൊണ്ട് ക്ഷേത്രം വ്യത്യസ്തമാണെന്ന് തമിഴ്‌നാട് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഡറക്ടര്‍ ഡോ. സി ശാന്തലിംഗം പറഞ്ഞു. സാന്ദാര വിഭാഗത്തിലുള്ള

സാന്താര ക്ഷേത്രമാണ് ഇതെന്നാണ് നിഗമനം. ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഗുഹാ ക്ഷേത്രങ്ങള്‍ കണ്ടെത്തിയിട്ടില്ല. ഈ ക്ഷേത്രത്തിന് രണ്ട് പ്രദക്ഷിണ വഴികളുണ്ട്. ഇത് വളരെ അപൂര്‍വ്വമാണ്. അര്‍ദ്ധമണ്ഡപത്തില്‍ നിന്നുള്ള പ്രദക്ഷിണ വഴിയും മഹാമണ്ഡപത്തില്‍ നിന്നുള്ള പ്രദക്ഷിണ വഴിയും ക്ഷേത്രത്തിനുണ്ട്. 

ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത് ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടാണ്. എട്ടാംനൂറ്റാണ്ടിലെ പാണ്ഡ്യ രാജവംശത്തിന്റെ കാലത്തുണ്ടാക്കിയതാകും ക്ഷേത്രം എന്നാണ് പ്രാഥമിക നിഗമനം. തിരുച്ചന്തൂരിലുള്ള വല്ലി ഗുഹാക്ഷേത്രവുമായി ഇതിന് സാമ്യമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം