പ്രതീകാത്മക ചിത്രം 
India

കാത്തുനിന്ന സുഹൃത്ത് എത്തിയില്ല, രാത്രി വീട്ടില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി; 13കാരിയെ കൂട്ടബലാത്സംഗം ചെയ്തു

മഹാരാഷ്ട്രയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 13 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഓഗസ്റ്റ് 31ന് പുനെയിലാണ് സംഭവം നടന്നത്. പുനെ റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിന് വേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സുഹൃത്ത് സ്‌റ്റേഷനില്‍ എത്തിയില്ല. ഈ തക്കത്തിന് അടുത്തുകൂടിയ ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു.

രാത്രി വൈകിയ സ്ഥിതിക്ക് വീട്ടില്‍ കൊണ്ടുചെന്ന് വിടാമെന്ന് വിശ്വസിപ്പിച്ചാണ് ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയുടെ അടുത്തുകൂടിയത്. തുടര്‍ന്ന് മറ്റു സുഹൃത്തുക്കളെ കൂടെ കൂട്ടി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്. 

തുടര്‍ന്ന് പെണ്‍കുട്ടിയെ മുംബൈയിലേക്ക് പോകുന്ന ബസില്‍ നിര്‍ബന്ധിച്ച് കയറ്റിവിട്ടു. പെണ്‍കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ പൊലീസില്‍ വിവരം പറഞ്ഞതോടെ, 13കാരിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചു. പുനെയില്‍ വച്ച് പെണ്‍കുട്ടിയെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. കേസില്‍ പങ്കുള്ള മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം