പ്രതീകാത്മക ചിത്രം 
India

13കാരിയെ തട്ടിക്കൊണ്ടുപോയി വീട്ടുതടങ്കിലാക്കി ബലാത്സംഗം ചെയ്തു; പരാതി നല്‍കിയിട്ടും കേസ് എടുത്തില്ല; ആരോപണവുമായി പിതാവ്

റൂമില്‍ ഒറ്റയ്ക്കായിരുന്നുവെന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്പൊലീസ് എഴുതിച്ച് വാങ്ങിയതായും വീട്ടുകാര്‍ ആരോപിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: 13കാരിയെ തട്ടിക്കൊണ്ടുപോയി 21 ദിവസം തടങ്കലിലാക്കി ബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. 25 ദിവസം കഴിഞ്ഞിട്ടും  പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. 

റൂമില്‍ ഒറ്റയ്ക്കായിരുന്നുവെന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച്പൊലീസ് എഴുതിച്ച് വാങ്ങിയതായും വീട്ടുകാര്‍ ആരോപിക്കുന്നു. അബ്ദുല്‍ റഹീം എന്നയാലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയത്. ഇയാള്‍ ബീഡി വില്‍പ്പനക്കാരനാണ്. വിവാഹം  കഴിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിക്കൊണ്ടുപോയത്. 

പ്രതി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നെന്ന് പിതാവ് പറയുന്നു. നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. അതിനിടെ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയ കാര്യവും ഉളള സ്ഥലവും വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു. തന്നെ വില്‍ക്കാന്‍ ഇയാള്‍ പദ്ധതിയിട്ടതായും വീട്ടുകാരെ അറിയിച്ചു. ജൂലായ് നാലാം തീയതി വീട്ടുകാര്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായ പിറ്റേദിവസം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസ് എടുക്കാതെ അനുരഞ്ജനത്തിനാണ് പൊലീസ് ശ്രമിച്ചിരുന്നത്. പരാതി നല്‍കാനെത്തിയ തങ്ങളെ ഏറെ നേരം സ്റ്റേഷനില്‍ നിര്‍ത്തിയതായും എന്തെങ്കിലും പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് പൊലീസ് പറഞ്ഞതായും പിതാവ് ആരോപിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT