പ്രതീകാത്മക ചിത്രം 
India

സ്‌നേഹിച്ച് വിവാഹം; 15 ദിവസത്തിന് ശേഷം ഭാര്യയുടെ മകളുമായി ഒളിച്ചോടി 

15 ദിവസം മുന്‍പ് വിവാഹം കഴിച്ച സത്രീയുടെ മകളുമായി ഭര്‍ത്താവ് ഒളിച്ചോടി

സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: 15 ദിവസം മുന്‍പ് വിവാഹം കഴിച്ച സത്രീയുടെ മകളുമായി ഭര്‍ത്താവ് ഒളിച്ചോടി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി.

ജൂലായ് അഞ്ചിനാണ് വിവാഹം കഴിച്ച സ്ത്രീയുടെ മകളുമായി ഇയാള്‍ കടന്നുകളഞ്ഞത്. സന്തോഷ് സിങ് എന്നയാളാണ് യുവതിയെ കൊണ്ട് ഒളിച്ചോടിയത്. മകളെയും ഭര്‍ത്താവിനെയും കണ്ടെത്തണമെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

പരസ്പരം സ്‌നേഹിച്ചിരുന്ന ഇരുവരും 15 ദിവസം മുന്‍പാണ് വിവാഹിതരായത്‌. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ മകളെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് സന്തോഷ് ഭാര്യയോട് പറഞ്ഞിരുന്നു. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. എന്നാല്‍ മകളെ വിവാഹം കഴിക്കണമെന്ന കാര്യത്തില്‍ അയാള്‍ ഉറച്ചുനിന്നു.

ജൂലായ് അഞ്ചാം തീയതി വീട്ടിലെത്തിയ സന്തോഷ് മകളെ നിര്‍ബന്ധപൂര്‍വം കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. മകള്‍ പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടും വലിച്ചിഴച്ച് കയറ്റുകയായിരുന്നു. അവള്‍ ഉറക്കെ നിലവിളിച്ചിട്ടും രക്ഷപ്പെടുത്താന്‍ ആരും തയ്യാറിയില്ലെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. അതേ ദിവസം രാത്രിയാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്.

സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലിസ്  പറഞ്ഞു. ഭർത്താവിനെയും പരാതിക്കാരിയുടെ മകൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്ന് നാല് ദിവസമായിട്ടും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ വഴങ്ങി ഹൈക്കമാന്‍ഡ്, ഇടപെട്ട് ചെന്നിത്തലയും ആന്റണിയും; കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിച്ചേക്കും

കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ടു, അഭയം തേടി മരത്തിന് മുകളിലേക്ക് പിടിച്ചുകയറി ദമ്പതികള്‍; രക്ഷപ്പെട്ടത് ഇങ്ങനെ

9000mAh ബാറ്ററി, എഐ അധിഷ്ഠിത കാമറ; പോക്കോ എക്‌സ്8 പ്രോ സീരീസ് വിപണിയില്‍

'കുറച്ചു നാളത്തേക്ക് പിടിച്ചാൽ കിട്ടില്ല, അദ്ദേഹത്തിന്റെ സിനിമയിൽ കാമിയോ ചെയ്യണമെന്നുണ്ട്'; ഇഷ്ട സംവിധായകനെ കുറിച്ച് ലെജൻഡ് ശരവണൻ

'മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും, കോണ്‍ഗ്രസ് നിലപാട് ചരിത്രത്തിലെ രജതരേഖ': ജി സുധാകരന്‍

SCROLL FOR NEXT