അപകടത്തില്‍ മറിഞ്ഞ കണ്ടെയ്‌നര്‍/പിടിഐ 
India

കണ്ടെയ്‌നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി; 15 പേര്‍ മരിച്ചു

നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ:  നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി നിരവധി വാഹനങ്ങളെ ഇടിച്ച ശേഷം ഹോട്ടലിലേക്ക് പാഞ്ഞുകയറി 15 പേര്‍ മരിച്ചു.മഹാരാഷ്ട്രയിലെ ധൂളെ ജില്ലയിലെ മുംബൈ- ആഗ്ര ദേശീയപാതയില്‍ പലസ്‌നര്‍ ഗ്രാമത്തിലായിരുന്നു സംഭവം. 

നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ 15പേര്‍ മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് ധൂെളയിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നര്‍. ബസ് കാത്തുനില്‍ക്കുന്നവരില്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ ഷിര്‍പൂരിലെയും ധൂളെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോ​ഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

അഭിഷേകിന്റെ കന്നി സെഞ്ച്വറി; രഞ്ജിയിൽ കേരളം പൊരുതുന്നു

ഒന്നാം ഇന്നിങ്സിൽ 515 റൺസ്; പിടിമുറുക്കി കേരളം