പ്രതീകാത്മക ചിത്രം 
India

16കാരന്റെ മൃതദേഹം തടാകത്തിൽ, സമീപം കളിമൺ പ്രതിമ, നരബലിയെന്ന് കുടുംബം; സഹപാഠികൾക്കെതിരെ കേസ്

കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മൈസൂർ; പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം തടാകത്തിൽ കണ്ടെത്തിയ സംഭവം നരബലിയെന്ന് പരാതി. 16കാരനായ മഹേഷിന്റെ മൃതദേഹമാണ് ഹാലെപുര ​ഗ്രാമത്തിലെ നഞ്ചൻ​ഗുഡിൽ കണ്ടെത്തിയത്. കൂട്ടുകാർ വിളിച്ചുകൊണ്ടുപോയി നരബലി നടത്തുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മഹേഷിന്റെ രണ്ട് സഹപാഠികൾ ഉൾപ്പടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. 

കൂട്ടുകാർ വിളിച്ചുകൊണ്ടുപോയത് കാർ കഴുകാൻ

ഞായറാഴ്ചയാണ് രണ്ട് ഒപ്പം പഠിക്കുന്ന 3 പേർ കാർ കഴുകാനെന്നു പറഞ്ഞു മഹേഷിനെ കൂട്ടിപ്പോയത്. ഇവരുടെ കൂട്ടത്തിൽ ഒരാൾക്ക് കാറുണ്ടായിരുന്നു. തുടർന്നാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് കളിമണ്ണിന്റെ പ്രതിമയും മൺ കലവും ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങൾ കണ്ടെത്തിയെന്നും പിതാവ് സിദ്ധരാജു പറയുന്നു. 

അമാവാസി ദിനത്തിൽ നരബലി നടത്തിയാൽ ഉയർച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളിൽപെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്. തെളിവുകൾ ശേഖരിച്ച് പ്രതികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

SCROLL FOR NEXT