പ്രതീകാത്മക ചിത്രം 
India

നിരപരാധിയെന്ന മട്ടില്‍ പൊലീസിനെ വിളിച്ചു;  16കാരന്‍ ഉറങ്ങിക്കിടന്ന അച്ഛനെയും അമ്മയെയും മഴു കൊണ്ട് വെട്ടിക്കൊന്നു; അറസ്റ്റ് 

പതിനാറുകാരന്‍ അച്ഛനെയും അമ്മയെയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍; പതിനാറുകാരന്‍ അച്ഛനെയും അമ്മയെയും മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അതിന് പിന്നലെ ഇളയ സഹോദരനെയും വെട്ടി. സാരമായി പരിക്കേറ്റ പതിനാലുകാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് സംഭവം.

സംഭവത്തിന് പിന്നാലെ നിരപരാധിയെന്ന നിലയില്‍ വിവരം കിഷോര്‍ തന്നെ പൊലീസീനെ അറിയിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഉറങ്ങിക്കിടക്കുന്നതിനിടെ മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തുടര്‍ന്ന് കിഷോര്‍ ഇളയസഹോദരനെയും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ 14കാരന് സാരമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള കുട്ടിയുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ പറഞ്ഞു. പ്രായപുര്‍ത്തിയാകാത്ത ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടിത്തിന് അയച്ചതായും പൊലീസ് പറഞ്ഞു. അജ്ഞാതര്‍ വീട്ടില്‍ കയറി ആക്രമണം നടത്തുകയായിരുന്നെന്നാണ് കിഷോര്‍ പൊലീസിനോട് പറഞ്ഞത്.

വീട്ടിലെത്തിയ പൊലീസാണ് പരിക്കേറ്റ ആജയിനെ ആശുപത്രിയിലെത്തിച്ചത്. പൊലീസ് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. രണ്ടരമാസം മുന്‍പ് രക്ഷിതാക്കള്‍ പതിനാറുകാരനെ ലഹരിമുക്ത കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.  രണ്ട് ദിവസം മുമ്പാണ് ഇയാള്‍ വീ്ട്ടില്‍ തിരിച്ചെത്തിയത്. രക്ഷിതാക്കള്‍ തന്നെ വീണ്ടും മയക്കുമരുന്ന് വിമുക്ത കേന്ദ്രത്തിലേക്ക് അയക്കുമെന്ന് ഭയന്നാണ് ഇയാള്‍ രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെയും അനുജനെയും കോടാലി കൊണ്ട് ആക്രമിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിന്തുണയും അനുഗ്രഹവും തേടി മോഹനനെത്തി; ഷാള്‍ അണിയിച്ച് സ്വീകരിച്ച് കെ സുധാകരന്‍

പെരുന്നാള്‍ പ്രഭാഷണത്തിനിടെ ഹൃദയാഘാതം; ഇമാം കുഴഞ്ഞുവീണു മരിച്ചു

ഇറാന്‍ ആക്രമണത്തില്‍ ഖത്തറിലെ റാസ് ലഫാനില്‍ വന്‍നാശം; കയറ്റുമതി തടസപ്പെടും, ആഗോള ഇന്ധന വിപണിയില്‍ വിലക്കയറ്റം

സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു, ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍, കടുത്ത അതൃപ്തി

ജീരകത്തിനും 'ഡ്യൂപ്ലിക്കേറ്റ്'? വ്യാജനെ കണ്ടെത്താൻ വഴിയുണ്ട്

SCROLL FOR NEXT