India

16കാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു;  പിന്നാലെ തീ കൊളുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ്  അയല്‍വാസിയായ യുവാവ് വീട്ടിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: പതിനാറുകാരിയെ ബലാത്സംഗം ചെയ്ത ശേഷം അയല്‍വാസി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന്‌ പൊലീസ് പറയുന്നു.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ്  അയല്‍വാസിയായ യുവാവ് വീട്ടിലെത്തിയത്. ഇതിന് പിന്നാലെ യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് അലോക് ജയിസ്‌വാല്‍ പറയുന്നു. ബലാത്സംഗത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ മേല്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

'ചെങ്കൊടി പാറിയ മണ്ണാണ്, മലപ്പുറം മതേതരവാദികളുടെ പറുദീസ'; മറുപടിയുമായി കെടി ജലീല്‍