ഫയൽചിത്രം 
India

254 പള്ളികളും 132 ക്ഷേത്രങ്ങളും തകര്‍ത്തു; മരിച്ചത് 175 പേര്‍; ഇപ്പോഴും അവകാശികളില്ലാതെ 96 മൃതദേഹങ്ങള്‍; മണിപ്പൂര്‍ പൊലീസ് റിപ്പോര്‍ട്ട്

4,786 വീടുകളും 386 ആരാധനാലയങ്ങളും ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍:  മണിപ്പൂര്‍ വംശീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 175 ആണെന്ന് പൊലീസ്. കലാപത്തില്‍ 1108 പേര്‍ക്ക് പരിക്കേറ്റതായും 32 പേരെ കാണാതായെന്നും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ഐകെ മുയ്‌വ പറഞ്ഞു. 96 മൃതദേഹങ്ങള്‍ അവകാശികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഐജിപി അറിയിച്ചു. മെയ് മൂന്നിനാണ് മെയ്തി- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്. 

4,786 വീടുകളും 386 ആരാധനാലയങ്ങളും ഉള്‍പ്പെടെ തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 254 പള്ളികളും 132 ക്ഷേത്രങ്ങളും ഉള്‍പ്പെടുന്നു. 5,172 തീവെപ്പ് കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 9,332 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 325 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു പറഞ്ഞു. 

കലാപത്തിന്റെ തുടക്കം മുതല്‍ 5,668 ആയുധങ്ങളാണ് സംസ്ഥാന ആയുധപ്പുരയില്‍ നിന്ന് കൊള്ളയടിക്കപ്പെട്ടത്. ഇതില്‍ 1,359 എണ്ണം സുരക്ഷാ സേന വീണ്ടെടുത്തു. കൂടാതെ15,050 വെടിക്കോപ്പുകളും 400 ബോംബുകളും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച 360 ബങ്കറുകളും സുരക്ഷാ സേന നശിപ്പിച്ചതായി കണക്കുകള്‍ പറയുന്നു. 

മരിച്ച 175 പേരില്‍ ഒമ്പത് പേരെ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. അവകാശികളില്ലാത്ത 96 മൃതദേഹങ്ങള്‍ ഇംഫാലിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT