രണ്ട് അഗ്നീവീറുകള്‍ മരിച്ചു പ്രതീകാത്മക ചിത്രം
India

പരീശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; രണ്ട് അഗ്നീവീറുകള്‍ മരിച്ചു

അഗ്നിവീര്‍ സംഘം തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ഫയറിങ് പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് അഗ്നിവീറുകള്‍ മരിച്ചു. വിശ്വരാജ് സിങ്, സൈഫത്ത് ഷിത്ത് എന്നിവരാണ് മരിച്ചത്. തോക്കില്‍നിന്ന് ഷെല്ലുകള്‍ പൊട്ടിത്തെറിച്ച് ശരീരത്തില്‍ തുളച്ചുകയറിയാണ് അപകടം ഉണ്ടായത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് നാസിക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം നടന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അഗ്നിവീര്‍ സംഘം തോക്കില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീനയെ 'പൂട്ടി' ഫിഫ; മൂന്ന് കോടി പിഴയൊടുക്കണം; അഞ്ച് താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

'അമ്മച്ചിക്ക് പ്രണാമമര്‍പ്പിച്ച് പുട്ടുറുമീസ്'; സൗകര്‍ ജാനകിയ്‌ക്കൊപ്പമുള്ള ഓര്‍മകള്‍ പങ്കിട്ട് മമ്മൂട്ടി

കൂടുതല്‍ നേട്ടം, കെഎസ്എഫ്ഇ ചിട്ടിയും മ്യൂച്ചല്‍ ഫണ്ടും ചേര്‍ത്തുള്ള സമ്പാദ്യതന്ത്രം; അറിയാം വിശദമായി

'മലബാറിന്റെ റെയില്‍വേ വികസനത്തിന് കനത്ത പ്രഹരം; കേരളത്തിലെ ബിജെപി നേതൃത്വം ജനങ്ങളോട് മറുപടി പറയണം'

കേരളത്തിന് റെയില്‍വേയുടെ ഇരുട്ടടി, പാലക്കാട് ഡിവിഷന്‍ വെട്ടിമുറിച്ചു; മംഗലൂരു മേഖല മൈസൂരു ഡിവിഷനിലേക്ക്