പ്രതീകാത്മക ചിത്രം 
India

മകളുമായുള്ള  ബന്ധം ഇഷ്ടമായില്ല; 20കാരനെ മുറിയില്‍ പൂട്ടിയിട്ട് ഷോക്കടിപ്പിച്ച് കൊന്നു, അച്ഛന്‍ പിടിയില്‍

ബിഹാറില്‍ മകളെ പ്രണയിച്ചതിന് 20കാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് വീട്ടുകാര്‍ കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ മകളെ പ്രണയിച്ചതിന് 20കാരനെ വൈദ്യുതാഘാതമേല്‍പ്പിച്ച് വീട്ടുകാര്‍ കൊലപ്പെടുത്തി. മകളുമായി സംസാരിക്കുന്നത് കണ്ട അച്ഛനും ബന്ധുക്കളും യുവാവിനെ മുറിയില്‍ പൂട്ടിയിട്ടു. ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം വൈദ്യുതഘാതമേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അരാരിയ ജില്ലയിലാണ് സംഭവം. 20 വയസുകാരനായ ചോട്ടു യാദവാണ് മരിച്ചത്. മകളുമായുള്ള യുവാവിന്റെ പ്രണയത്തില്‍ വീട്ടുകാര്‍ എതിരായിരുന്നു. യുവതിയുമായി 20കാരന്‍ സംസാരിക്കുന്നത് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കയ്യോടെ പിടികൂടുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും മരുമകനും ചേര്‍ന്ന് ചോട്ടുവിനെ പിടികൂടി മുറിയില്‍ അടച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.

ക്രൂരമായ മര്‍ദ്ദനത്തിന് ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചതാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. മൃതദേഹം വീട്ടില്‍ തന്നെ ഒളിപ്പിച്ചു. മകനെ കാണാതായതോടെ വീട്ടുകാര്‍ യുവതിയുടെ വീട്ടില്‍ അന്വേഷിച്ച് വന്നു. ആദ്യം നിഷേധിച്ചെങ്കിലും വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ചോട്ടുവിന്റെ മരണം വരെ വൈദ്യുതാഘാതമേല്‍പ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT