ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി പിടിഐ
India

ഇന്ത്യാസഖ്യം വിജയത്തിലേക്ക്; ഇവിഎമ്മിലും സട്രോങ് റൂമിലും അവസാനനിമിഷം വരെ ശ്രദ്ധവേണം; ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍ഗാന്ധി

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഒന്നിച്ചുനിന്ന നേതാക്കള്‍ക്ക് ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ വിജയിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണത്തിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാസഖ്യം സര്‍ക്കാര്‍ രൂപികരിക്കുമെന്നും രാഹുല്‍ ഗാാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാന്‍ ഒന്നിച്ചുനിന്ന നേതാക്കള്‍ക്ക് ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. യഥാര്‍ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുന്നതില്‍ വിജയിച്ചു. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളെ വഴി തിരിച്ചുവിടാന്‍ പ്രധാനമന്ത്രി ശ്രമിച്ചിട്ടും ജനം അവരുടെ ശബ്ദം ഉയര്‍ത്തിപ്പിടിച്ചെന്നും രാഹുല്‍ പറഞ്ഞു.

വോട്ടെടുപ്പ് അവസാനിച്ചാലും ഇവിഎമ്മുകളിലും സ്‌ട്രോങ് റൂമുകളിലും അവസാനനിമിഷം വരെ ശ്രദ്ധ തുടരണമെന്നും ഇന്ത്യാസഖ്യം വിജയത്തിലേക്ക് നീങ്ങുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി 107 പരിപാടികളിലും പ്രിയങ്ക 108 പരിപാടികളിലുമാണ് പങ്കെടുത്തത്. അവസാനഘട്ട പ്രചാരണ ദിവസം രാഹുല്‍ പഞ്ചാബിലും പ്രിയങ്ക ഹിമാചലിലെ സോളനിലും പങ്കെടുത്തു. 16 സംസ്ഥാനങ്ങളില്‍ പ്രചാരണം നടത്തിയ പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലും അമേഠിയിലുമാണ് കൂടുതല്‍ പരിപാടികളില്‍ പങ്കെടുത്തത്. രാഹുല്‍ ഗാന്ധി അമേഠി വിട്ട് റായ് ബറേലിയില്‍ മത്സരിച്ചപ്പോള്‍ അമേഠിയില്‍ സ്മൃതി ഇറാനിക്കെതിരെ കെഎല്‍ ശര്‍മയാണ് മത്സരരംഗത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT