പ്രതീകാത്മക ചിത്രം 
India

മതിയായ ചികിത്സ ഇല്ല; ജീവന്‍ നഷ്ടപ്പെട്ടവരില്‍ 12 നവജാത ശിശുക്കളും; മഹാരാഷ്ട്ര സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു

നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്. നിരവധി രോഗികള്‍ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റ ദിവസം 24 രോഗികള്‍ മരിച്ചു. 12 നവജാത ശിശുക്കളടക്കമുള്ളവരാണ് മരിച്ചത്. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു. 

നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ദാരുണ സംഭവം. 24 മണിക്കൂറിനിടെയാണ് 24 രോഗികള്‍ മരിച്ചത്. നിരവധി രോഗികള്‍ ഇവിടെ അതീവ ഗുരുതരാവസ്ഥയിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ആവശ്യത്തിനു മരുന്നും ജീവനക്കാരും ഇല്ലാത്തതാണ് മതിയായ ചികിത്സ നല്‍കാന്‍ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചതെന്നു അധികൃതര്‍ പറഞ്ഞു. വിവിധ അസുഖങ്ങള്‍ക്കായി ചികിത്സയിലുള്ളവരാണ് മരിച്ചത്. മരിച്ച രോഗികളില്‍ മിക്കവരും പാമ്പു കടിക്ക് ചികിത്സ തേടിയെത്തിയവരായിരുന്നു. 

70-80 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. ദൂരെയുള്ള രോഗികള്‍ പോലും ഇവിടെ ചികിത്സയ്ക്കായി എത്താറുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. 

ആശുപത്രിയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. എന്താണ് സംഭവിച്ചതെന്നു സംബന്ധിച്ചു റിപ്പോര്‍ട്ട് തേടും. കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT