വ്യാജ ആധാര്‍കാര്‍ഡുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍ ഫയല്‍ ചിത്രം
India

വ്യാജ ആധാര്‍കാര്‍ഡുമായി പാര്‍ലമെന്റില്‍ കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍

കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി പാര്‍ലമെന്റിനകത്ത് കയറാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശുകാരായ മൂന്ന് തൊഴിലാളികളെയാണ് സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. കാസിം, മോനിസ്, സോയബ് എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച പാര്‍ലമെന്റ് ഗേറ്റില്‍ സുരക്ഷാപരിശോധനയ്ക്കിടെയാണ് ഇവരെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പരിശോധനയില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമാണെന്ന് കണ്ടെത്തി. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പാര്‍ലമെന്റിനകത്ത് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സ്വകാര്യ കമ്പനിയുടെ ജീവനക്കാരാണ് ഇവരെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് പേരെയും സിഐഎസ്എഫ് ഡല്‍ഹി പൊലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'ആകാശ നീല വേണ്ട, കടും നീല തന്നെ വേണം.. അതെന്താ'! ലോകകപ്പിൽ 'കുപ്പായ നിറം' ചില്ലറ കാര്യമല്ല

'ലൈവിനിടെ അപമാനിച്ചു'; 22കാരിയുടെ പരാതിയില്‍ 'തൊപ്പി'യുടെ കൂട്ടാളി മമ്മു പിടിയില്‍

'നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്'; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുമായി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തും

കണ്ണൂരിലെ 5 സ്വകാര്യ ആശുപത്രികളിലെ നഴ്‌സ് സമരം ഒത്തുതീർന്നു