പൂജ ദത്ത 
India

രക്തത്തില്‍ കുളിച്ച് 34കാരിയുടെ നഗ്നമൃതദേഹം; മുറി പൂട്ടിയിട്ട നിലയില്‍; അന്വേഷണം

ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ബംഗളൂരുവിലെ വാടകവീട്ടില്‍ 34 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഝാര്‍ഖണ്ഡ് സ്വദേശിനിയായ ഇവര്‍ ഫ്‌ലാറ്റില്‍ ഒറ്റയ്ക്കായിരുന്നു താമസം. ധന്‍ബാദ് ജില്ലയില്‍ നിന്നുള്ള പൂജ ദത്തയാണ് മരിച്ചത്. ഇവര്‍ ബോഷ് കമ്പനിയിലെ ജീവനക്കാരിയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച ഫ്‌ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വിവസ്ത്രമായ നിലയിലായിരുന്നു മൃതദേഹം. ഭാഗികമായി ജീര്‍ണ്ണിച്ച അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പുകള്‍ ഒന്നും കണ്ടെത്തിയില്ലെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ തന്റെ വാടകക്കാരിയാണെന്ന് വീട്ടുടമ പറഞ്ഞു. ഏപ്രില്‍ 23-ന് സാധനങ്ങള്‍ വാങ്ങാനായി പുറത്തുപോയപ്പോഴാണ് ഇവരെ അവസാനമായി കണ്ടതെന്നും വീട്ടുടമ പൊലീസിനോട് പറഞ്ഞു അസ്വാഭാവിക മരണത്തിന് കേസെടുത്തതായും എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

34-Year-Old Woman's Naked Body Found In A Pool Of Blood In Bengaluru Flat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

SCROLL FOR NEXT