നരേന്ദ്ര മോദി, സ്‌ഫോടനം നടന്ന ഗാന്ധ് മൈതാനം 
India

മോദിയുടെ റാലിയിലെ സ്‌ഫോടനം; നാലുപേര്‍ക്ക് വധശിക്ഷ

എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2013ല്‍ നരേന്ദ്ര മോദിയുടെ റാലിക്കിടെ സ്‌ഫോടനം നടത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് വധശിക്ഷ. എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് സംഭവം നടന്നത്. 

ബിഹാറിലെ പട്‌നയില്‍ ഗാന്ധി മൈതാനത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിലും അതേത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറുപേര്‍ മരിച്ചിരുന്നു. കേസില്‍ പത്തു പ്രതികളുണ്ടായിരുന്നു. രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും രണ്ടുപേര്‍ക്ക് പത്തുവര്‍ഷം തടവും ഒരാള്‍ക്ക് ഏഴുവര്‍ഷത്തെ ശിക്ഷയുമാണ് വിധിച്ചിരിക്കുന്നത്. 

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഭീകര സംഘടനയും രംഗത്തുവന്നിരുന്നില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനകള്‍ തന്നെയാണ് എന്നായിരുന്നു എന്‍ഐഎയുടെ കണ്ടെത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സര്‍ക്കാരിന്റെ ആദ്യ 100 ദിന കര്‍മ്മപരിപാടി ജൂലൈ 1 മുതല്‍; എല്ലാ വകുപ്പിലും ഇന്റഗ്രേറ്റഡ് ഫിനാന്‍ഷ്യല്‍ അ ഡ്വൈസറെ നിയമിക്കും, പൊതുസംഭരണ മാന്വല്‍ പരിഷ്‌കരിക്കും'

ഹോര്‍മുസ് തുറന്നാലും എല്‍പിജി പ്രതിസന്ധി ഉടന്‍ അവസാനിക്കില്ല; മുന്നറിയിപ്പുമായി സര്‍ക്കാര്‍

തേഡ് അമ്പയറുടെ 'സമ്മാന'വും തുണച്ചില്ല; 4,6,4, തകര്‍ത്ത് അടിക്കുന്നതിനിടെ സൂര്യവംശി വീണു

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

SCROLL FOR NEXT