Screen grab SM ONLINE
India

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ച് വയസ്സുകാരന്‍ മരിച്ചു. മൈസൂരു ജില്ലയിലെ ഹുന്‍സൂറില്‍ ശനിയാഴ്ചയാണ് സംഭവം. മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരമ്മ, ശങ്കര്‍ നായക് എന്നിവരുടെ പേരക്കുട്ടിയും സന്തോഷ്-ഐശ്വര്യ ദമ്പതികളുടെ ഏക മകനുമായ മുകുന്ദ് മയൂര്‍ ആണ് മരിച്ചത്.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കുര്‍കുറെ പാക്കറ്റില്‍ നിന്ന് ലഭിച്ച ഒരു ചെറിയ പ്ലാസ്റ്റിക് പന്ത് കുട്ടി വിഴുങ്ങുകയായിരുന്നു. ഈ പ്ലാസ്റ്റിക് പന്ത് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഹുന്‍സൂര്‍ റൂറല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

5-year-old boy Mukund Mayur died in Mysuru after choking on a toy ball

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുന്നറിയിപ്പില്ലാതെ റാന്നിയിൽ ഡാം തുറന്നുവിട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ ഏകോപനമില്ലെന്നും പിണറായി വിജയൻ

'പണി നിർത്തിക്കോ, ഇല്ലെങ്കിൽ പുറത്താക്കും'! ഫിഫ പ്രസിഡ‍ന്റിനെ വിടാതെ യുവേഫ

'വാട്‌സ്ആപ്പില്‍ ജനനത്തീയതി ചോദിക്കുന്നു'; ഇന്ത്യയില്‍ പ്രായപരിധി നിയന്ത്രണം?

ഹൈക്കോടതി അഭിഭാഷക നിയമനത്തില്‍ വീണ്ടും വിവാദം; അസാധാരണ ശമ്പളം, മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യമെന്ന് ആരോപണം

വീട് സ്വന്തമാക്കാന്‍ വായ്പ എടുക്കാന്‍ പോകുകയാണോ?; പലിശ ഭാരം കുറയ്ക്കാന്‍ ഇതാ അഞ്ചു വഴികള്‍