ബിജെപി ആസ്ഥാനം/പിടിഐ 
India

ബിജെപി ആസ്ഥാനത്ത് അമ്പതോളം ജീവനക്കാര്‍ക്ക് കോവിഡ്

ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ആസ്ഥാനത്ത് അമ്പതോളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിന് മുന്നോടിയായി തിങ്കാഴ്ച നടത്തിയ പരിശോധനയിലാണ് ഇത്രയധികം ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിനുപിന്നാലെ കെട്ടിടം പൂര്‍ണമായും അണുവിമുക്തമാക്കി. 

രോഗം സ്ഥിരീകരിച്ചവരില്‍ ഏറെയും ശുചീകരണ ജീവനക്കാരാണ്. എല്ലാവരോടും ക്വാറന്റൈനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. വലിയ യോഗങ്ങള്‍ക്ക് മുന്നോടിയായി പാര്‍ട്ടി ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്ന രീതിക്ക് ബിജെപി തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് തിങ്കളാഴ്ച പരിശോധന നടത്തിയത്. 

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു നടന്നത്. രണ്ടാംഘട്ട യോഗം ബുധനാഴ്ചയും ചേരും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

SCROLL FOR NEXT