അമ്മയും മകളും മരിച്ചനിലയില്‍/പ്രതീകാത്മക ചിത്രം 
India

വീട്ടില്‍ 50കാരിയും 30കാരിയായ മകളും മരിച്ചനിലയില്‍; വീട് പൂട്ടി കടന്നുകളഞ്ഞു, കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവ് എന്ന്‌ സംശയം 

മഹാരാഷ്ട്രയില്‍ 50കാരിയും 30കാരിയായ മകളും വീട്ടില്‍ മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ 50കാരിയും 30കാരിയായ മകളും വീട്ടില്‍ മരിച്ചനിലയില്‍. അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 50കാരിയുടെ ഭര്‍ത്താവാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്.

മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവ സമയത്ത് 50കാരന്‍ വീട്ടില്‍ നിന്ന് പുറത്തേയ്ക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത് 50കാരിയുടെ രണ്ടാം ഭര്‍ത്താവാണെന്ന് അടുത്തുള്ള വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

50കാരന് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഫ്‌ലാറ്റിന്റെ ഡോര്‍ പൂട്ടിയാണ് കടന്നുകളഞ്ഞത്. അതിന് ശേഷം തിരിച്ചുവന്നിട്ടില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

കട്ടിലില്‍ കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കഴുത്തുഞെരിച്ചതിന്റെ അടയാളങ്ങള്‍ മൃതദേഹത്തിലുണ്ട്. കൊലപാതകകുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!