India

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍; ആറു വയസുകാരന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്  

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന ബഹുമതിക്ക് അര്‍ഹനായ ആറു വയസുകാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്ന ബഹുമതിക്ക് അര്‍ഹനായ ആറു വയസുകാരന്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ രണ്ടാം ക്ലാസുകാരനാണ് മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ പാസായത്. 


പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജിലാണ് ആറു വയസുകാരന്‍ കഴിവു തെളിയിച്ചത്. അച്ഛനില്‍ നിന്നാണ് പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ് അര്‍ഹാം ഓം തല്‍സാനിയ മനസിലാക്കിയത്. 'അച്ഛന്‍ എന്നെ കോഡിങ് പഠിപ്പിച്ചു. രണ്ടു വയസായപ്പോള്‍ ടാബ്‌ലെറ്റ് ഉപയോഗിക്കാന്‍ തുടങ്ങി. മൂന്ന് വയസില്‍ ഐഒഎസ്, വിന്‍ഡോസ് സാങ്കേതികവിദ്യകളെ അറിയാന്‍ തുടങ്ങി. പിന്നീടാണ് പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജിലാണ് അച്ഛന്‍ ജോലി ചെയ്യുന്നത് എന്ന് അറിഞ്ഞത്' -അര്‍ഹാം ഓം തല്‍സാനിയ പറയുന്നു.

പൈത്തണില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന സമയത്ത് ചെറിയ ഗെയിമുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആറുവയസുകാരന്‍. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്റെ വര്‍ക്കുകളുടെ തെളിവുകള്‍ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ടു.മാസങ്ങള്‍ക്ക് ശേഷം തന്റെ പ്രവൃത്തികളെ അംഗീകരിച്ച വിദഗ്ധര്‍, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും അര്‍ഹാം ഓം തല്‍സാനിയ പറയുന്നു.

ഭാവിയില്‍ പ്രശസ്തനായ ബിസിനസ് സംരഭകന്‍ ആകണമെന്നാണ് ആഗ്രഹം.  തുടര്‍ന്ന് എല്ലാവരെയും സഹായിക്കണം. ആപ്പുകള്‍, ഗെയിമുകള്‍, കോഡിങ്ങിന് ആവശ്യമായ പുത്തന്‍ സാങ്കേതികവിദ്യകള്‍ എന്നിവ വികസിപ്പിക്കണമെന്നും അര്‍ഹാം ആഗ്രഹം പ്രകടിപ്പിച്ചു.  അര്‍ഹാമിന്റെ അച്ഛന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ചെറുപ്പമുതല്‍ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങളോട് പ്രത്യേക താത്പര്യം മകന്‍ കാണിച്ചതായി അച്ഛന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT