പ്രതീകാത്മക ചിത്രം 
India

സുരക്ഷിതമല്ലാത്ത സെക്‌സ്; ലോക്ഡൗണ്‍ കാലത്ത് രാജ്യത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധ

സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ മഹാരാഷ്ട്രയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലത്ത് 85,000 പേര്‍ക്ക് എച്ച്‌ഐവി ബാധയുണ്ടായതായി റിപ്പോര്‍ട്ട്. 2020-21 കോവിഡ് ലോക്ഡൗണ്‍ കാലത്ത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗബാധയുണ്ടായത്. സാമൂഹ്യപ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗറിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം ഏറ്റവും കൂടുതല്‍ എച്ച്‌ഐവി ബാധിതര്‍ മഹാരാഷ്ട്രയിലാണ്. 10,498 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 9521 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആന്ധ്രയാണ് രണ്ടാമത്. മൂന്നാംസ്ഥാനത്തുള്ള കര്‍ണാടകയില്‍ 8947 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

യുപിയില്‍ സുരക്ഷിതമല്ലാത്ത സെക്‌സ് മൂലം 6905 പേര്‍ക്കും, തെലങ്കാനയില്‍ 6505 പേര്‍ക്കും ബിഹാറില്‍ 5462 പേര്‍ക്കും എച്ച്‌ഐവി ബാധയുണ്ടായി. ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും എച്ച്‌ഐവി ബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇതടക്കം രാജ്യത്താകെ 85,268 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അമ്മയില്‍ നിന്ന് കുട്ടികളിലേക്ക് എച്ച്‌ഐവി പകര്‍ന്ന 300 കേസുകളും ഉണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.    

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം